മുതിര്‍ന്ന സര്‍ക്കാര്‍ ഓഫിസര്‍മാരോട് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം
ന്യൂഡല്‍ഹി: അഴിമതിക്കേസിലും ലൈംഗിക പീഡനക്കേസുകളിലും പ്രതിയായ 12 മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫിസര്‍മാരോട് സ്വയം വിരമിക്കാന്‍ ധനമന്ത്രാലയം ഉത്തരവിട്ടു. ചീഫ് കമ്മിഷനര്‍, പ്രിന്‍സിപ്പല്‍ കമ്മിഷനര്മാര്, ആദായനികുതി വകുപ്പ് കമ്മിഷനര്‍ എന്നിവരോടാണ് ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സ് 56 അനുസരിച്ച് സര്‍വിസില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കലിന് ധനമന്ത്രാലയം നിര്‍ദേശിച്ചത്. ആദായനികുതി വകുപ്പിലെ ജോയിന്റ് കമ്മിഷനര്‍ അശോക് അഗര്‍വാള്‍, കമ്മിഷനര്‍ എസ്.കെ ശ്രീവാസ്തവ, ഹോമി രാജ്വന്‍ഷ്, ബി.ബി രാജേന്ദ്രപ്രസാദ് തുടങ്ങിയവരാണ് ഇതില്‍ പ്രധാനികള്‍. അഴിമതിയും വന്‍കിട ബിസിനസുകാരില്‍ നിന്ന് കൈക്കൂലി ഈടാക്കിയതുമാണ് അശോക് അഗര്‍വാളിനെതിരായ കുറ്റം. ഹോമി രാജ്വന്‍ഷ് മൂന്നു കോടിയിലേറെ സ്വത്ത് തന്റെയും കുടുംബത്തിന്റെയും പേരിലാക്കി. കമ്മിഷനര്‍ റാങ്കിലുള്ള ആഭ്യന്തര റവന്യൂ സര്‍വിസിലെ രണ്ട് വനിതാ ഓഫിസര്‍മാരെ ലൈംഗികമായി ഉപദ്രവിച്ചതാണ് ശ്രീവാസ്തവയെ കുരുക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായപരിധി 58 ആണെങ്കിലും 30 വര്‍ഷം പൂര്‍ത്തിയായ ഒരാള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ വിധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."