HOME
DETAILS
MAL
ഹറമൈന്‍ ട്രെയിന്‍ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു
backup
September 16 2018 | 11:09 AM
ജിദ്ദ: ഈ മാസം സര്‍വ്വീസ് ആരംഭിക്കുന്ന ഹറമൈന്‍ എക്‌സ്പസ് ട്രയിന്‍ സര്‍വീസില്‍ ഡിസ്‌കൗണ്ട് ടിക്കറ്റ് നിരക്ക് ആദ്യ രണ്ട് മാസങ്ങളില്‍ മാത്രമായിരിക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് പുതിയ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. രണ്ട് മാസം കഴിഞ്ഞാല്‍ നിലവിലെ നിരക്കിന്റെ ഇരട്ടി ചാര്‍ജ്ജ് ആയിരിക്കും ഈടാക്കുക എന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതായത് ആദ്യ രണ്ട് മാസം ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് 60 റിയാല്‍, മക്കയില്‍ നിന്ന് മദീനയിലേക്ക് 75 റിയാല്‍ എന്നിങ്ങനെയൊക്കെയാണു ചാര്‍ജ്ജ് ഈടാക്കുക ,എന്നാണു പുറത്തായ അനൗദ്യോഗിക വിവരം.എന്നാല്‍ പൊതു ഗതാഗതം ആരംഭിച്ച് രണ്ട് മാസം മാത്രമായിരിക്കും ഈ ഇളവിലുള്ള നിരക്ക്.
രണ്ട് മാസം കഴിഞ്ഞാല്‍ 100 ശതമാനം ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാകുമെന്നാണു പ്രമുഖ അറബ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 60 റിയാലിന്റെ സ്ഥാനത്ത് 120 റിയാലും 75 റിയാലിന്റെ സ്ഥാനത്ത് 150 റിയാലും കൊടുക്കേണ്ടി വരും എന്ന് സാരം.ഹറമൈന്‍ ടിക്കറ്റ് വില്‍പ്പന നിലവില്‍ സഊദി റെയില്‍വേയുടെ വെബ്‌സൈറ്റില്‍ വില്പന ആരംഭിച്ചിട്ടില്ല. എന്നാല്‍ താമസിയാതെ തന്നെ വെബ്‌സൈറ്റില്‍ പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും. നേരിട്ട് പര്‍ച്ചേസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ എവിടെയാണു ലഭ്യമാകുക എന്ന റിപ്പോര്‍ട്ട് ഇത് വരെ വന്നിട്ടില്ല.മക്ക, മദീന, റാബിഗ് എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനകളിലെ ഫര്‍ണിഷിംഗ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജിദ്ദ സ്റ്റേഷന്‌ന്റെ ഫര്‍ണിഷിംഗ് വര്‍ക്കുകള്‍ അവസാന ഘട്ടത്തിലാണു.
മണക്കൂറില്‍ 300 കി.മീറ്ററിലേറെയായിരിക്കും ഹറമൈന്‍ ട്രെയിനുകളുടെ വേഗം. ടിക്കറ്റുകളുടെ വിതരണം ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍ പ്രോജക്ട് വെബ് സൈറ്റ് വഴിയുമുണ്ടാകും. ഈ വര്‍ഷം അവസാനം വരെ ദിവസം എട്ട് സര്‍വീസുകളായിരിക്കുമെങ്കിലും അടുത്ത വര്‍ഷം മുതല്‍ സര്‍വീസുകളുടെ എണ്ണം 12 ആയി വര്‍ധിപ്പിക്കുമെന്നാണു റിപ്പോര്‍ട്ട്. മക്കയില്‍നിന്ന് മദീനയിലേക്ക് 200 പേര്‍ക്ക് സൗജന്യ യാത്രയൊരുക്കി ജൂണ്‍ ആദ്യം മുതല്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു. മലയാളികളടക്കം ധാരാളം പ്രവാസികള്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത് അനുഭവം പങ്കുവെച്ചിരുന്നു. സഊദി ഗതാഗത മന്ത്രിയും ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനുമായ നബീല്‍ അല്‍ അമൗദിയും കന്നിയാത്രയില്‍ സംബന്ധിച്ചിരുന്നു.
അതേ സമയം ലക്ഷക്കണക്കിനു തീര്‍ഥാടാകര്‍ക്കും അല്ലാത്തവര്‍ക്കും വലിയ ഉപകാരമാകാന്‍ പോകുന്ന പദ്ധതി വളരെ എളുപ്പത്തില്‍ ഹറമുകളില്‍ എത്താന്‍ ആളുകളെ സഹായിക്കും.ജിദ്ദയില്‍ നിന്നും സാപ്റ്റ്‌കോ ബസിനു 6 മണിക്കൂര്‍ യാത്രക്ക് കൊടുക്കേണ്ട നിരക്ക് 68 റിയാലാണെന്നിരിക്കെ ട്രെയിനില്‍ 60 റിയാലിനു രണ്ട് മണിക്കൂറിനുള്ളില്‍ മദീനയില്‍ എത്താന്‍ സാധിക്കുമെന്നതിനാല്‍ പദ്ധതി ആരംഭിക്കുന്നത് മുതല്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്നാണു കരുതപ്പെടുന്നത്.നിരവധി മലയാളികള്‍ ഇതിനകം ട്രയിന്‍ യാത്ര നടത്താന്‍ സജ്ജരായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."