HOME
DETAILS
MAL
സര്‍ദാരിയെ എന്‍.എ.ബി കസ്റ്റഡിയില്‍ വിട്ടു
backup
June 11 2019 | 22:06 PM
ഇസ്ലാമാബാദ്: അഴിമതി കേസില്‍ അറസ്റ്റിലായ പാകിസ്താന് മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയെ അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍.എ.ബി) കസ്റ്റഡിയില്‍ വിട്ടു.
ചോദ്യം ചെയ്യാനായി പത്ത് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ജൂണ്‍ 21ന് വീണ്ടും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
വ്യാജ അക്കൗണ്ടുകള്‍, സാമ്പത്തിക തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി) നേതാവുകൂടിയായ സര്‍ദാരിയെ എന്‍.എ.ബി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസില്‍ സര്‍ദാരിക്കും സഹോദരി ഫര്യാല് തല്പൂരിനുമുള്ള ജാമ്യം നീട്ടാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൂടാതെ സര്‍ദാരിക്കെതിരേ എന്‍.എ.ബി ഇന്നലെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
സര്‍ദാരിയുടെ സഹോദരിയെ അറസ്റ്റ് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."