HOME
DETAILS
MAL
ഫോണ്‍ സംഭാഷണം: പി.സി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു
backup
June 12 2019 | 18:06 PM
ഈരാറ്റുപേട്ട: വിവാദ ഫോണ്‍ സംഭാഷണത്തില്‍ പി.സി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു. നാലു പതിറ്റാണ്ടുകാലമായി ഈരാറ്റുപേട്ടക്കും മുസ്ലിം സഹോദരങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുകയും കല്യാണങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍നിന്ന് ബഹിഷ്കരിക്കുകയാണെന്നും ഇതില്‍ വേദനയുണ്ടെന്നും പി.സി ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫോണ്‍ ചെയ്തയാള്‍ നിരവധി തവണ വിളിക്കുകയും പിന്നീട് പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഈ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുസ്ലിം സമൂഹത്തിലെ വലിയ ജനവിഭാഗത്തിന് ദുഃഖവും അമര്‍ഷവുമുണ്ടാക്കിയെന്ന് മനസിലാക്കുകയും മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പി.സി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."