സ്ഥലം നല്കിയ പഴയങ്ങാടി പ്രദേശവാസികളുടെ യോഗം ഇന്ന്
കൊണ്ടോട്ടി:നഗരത്തില്‍ വണ്‍വേ ട്രാഫിക് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഴയങ്ങാടി ഭാഗത്ത് നിന്ന് റോഡിന് സ്ഥലം നല്‍കിയവരുടെ യോഗം ഇന്ന് മോയീന്‍കുട്ടി വൈദ്യര് അക്കാദമിയില്‍ നടക്കും.32 പേരാണ് സ്ഥലം നല്കിയവരുളളത്.ഇവര്‍ക്കുളള നഷ്ടപരിഹാരത്തിനുളള നടപടികള്‍ വേഗത്തിലാക്കുന്നതിനാണ് ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്.വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം.
പഴയങ്ങാടി റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായാണ് പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കിയിരുന്നത്.എന്നാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.പഴയങ്ങാടിയിലെ റോഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷം നടപ്പാത നിര്‍മ്മിക്കും.
കൊണ്ടോട്ടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് വണ്‍വേ ട്രാഫിക് നടപ്പിലാക്കുന്നത്.ഇതിനായി രണ്ടുതവണ തിയ്യതി നിശ്ചയിച്ചെങ്കിലും സാങ്കേതി പ്രശ്നങ്ങളാല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."