ഫണ്ട് ശേഖരണത്തിനായി നാടന്‍ ഭക്ഷ്യമേള
തേഞ്ഞിപ്പലം: പ്രളയബാധിതര്‍ക്കായി ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനായി 'കൈപ്പുണ്യം കൈത്താങ്ങിനായി' എന്ന പേരില്‍ ഭക്ഷ്യമേള നടത്തി. തേഞ്ഞിപ്പലം കൊയപ്പ ജി.എം.എല്‍.പി സ്കൂളാണ് ഇത്തരത്തില്‍ ഫണ്ട് ശേഖരണവുമായി മാതൃകയായത്. അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂള്‍ പി.ടി.എ, എം.ടി.എയുടെ നേതൃത്വത്തിലാണ് വിവിധ ഇനം ഭക്ഷണങ്ങള്‍ വില്പനക്കായി തയാറാക്കിയത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ബസ് സ്റ്റോപ്പ് പരിസരത്ത് ഒരുക്കിയ സ്റ്റാളില്‍ അധ്യാപകരും വിദ്യാര്‍ഥികളും പി.ടി.എ അംഗങ്ങളും വില്പനക്കാരായി.
കഴിഞ്ഞ ദിവസം രാവിലെ 10ന് ആരംഭിച്ച സ്റ്റാളില്‍ നിരവധി പേര് ഭക്ഷണം കഴിച്ച് തുക ദുരിതാശ്വാസ നിധി ശേഖരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ബക്കറ്റില്‍ നിക്ഷേപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തംഗം എം. വിജയന് ആദ്യ വില്പന പ്രധാനാധ്യാപിക ടി.കെ മിനിമോളില്‍ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. പ്രകാശന് അധ്യക്ഷനായി. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശാലത, അരുണ പുന്നശ്ശേരി, പ്രധാനാധ്യാപിക ടി.കെ മിനിമോള്‍, വി.പി സദാനന്ദന്, പി.ടി.എ അംഗങ്ങളായ കെ. ഷിജു, കെ. സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."