ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം; യുവാവിന് പരുക്ക്
കാളികാവ്: ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം ക്ലബ് പ്രവര്ത്തകന് പരുക്ക്. പൂങ്ങോട് നേതാജി വയനശാല സെക്രട്ടറിയായ യുവാവിനെ ലഹരി മാഫിയ സംഘം മര്‍ദ്ദിച്ച് പരുക്കേല്പിച്ചതായാണ് പരാതി. പൂങ്ങോട് നേതാജി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ആന്റ് ക്ലബിന്റെ സെക്രട്ടറി എം.കെ പ്രസാദ് കുമാര്‍(38) നെയാണ് അടിച്ച് പരുക്കേല്‍പ്പിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് ഗ്രൗണ്ടില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിന് ഇടയിലാണ് സംഭവം.
ലഹരിക്കടിമയായ യുവാവും സംഘവും ഒരു പ്രകോപനവും കൂടാതെ പ്രസാദിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.
വായനശാലക്ക് സമീപത്തെ ഗ്രൗണ്ട് വൃത്തിയാക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ അടിച്ച് പരുക്കേല്പിച്ചത്. കണ്ണിന് സാരമായി പരുക്കേറ്റ യുവാവിനെ വണ്ടൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്ങോട് പ്രദേശത്ത് അടുത്തിടെ നിരോധിച്ച ലഹരി ഗുളികകളും മറ്റും പൊലിസ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി സംഘങ്ങള്‍ പ്രദേശത്ത് സജീവമാണ്. നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നാട്ടുകാര്‍ നല്‍കിയിട്ടുള്ളത്.
ഇതിനിടെയാണ് യുവാവിനെ ലഹരി സംഘം അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."