HOME
DETAILS

നിരോധിച്ച നോട്ടുകളുടെ ഇടപാടുകള്‍ ജില്ലയില്‍ സജീവം; ചെന്നൈയിലും ബംഗളൂരുവിലും നിരവധി ഏജന്റുമാര്‍

  
backup
September 17 2018 | 03:09 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%9f

നിലമ്പൂര്‍: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000, 500 നോട്ടുകളില്‍ 98.3 ശതമാനവും മടങ്ങിയെത്തിയെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അവകാശപ്പെടുമ്പോഴും ജില്ലയിലടക്കം നിരോധിത കറന്‍സികളുടെ ഇടപാട് സജീവം. ജില്ലയില്‍ മൊത്തം 25 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി ഓഫിസ് പരിധിയില്‍ മാത്രം പിടിക്കപ്പെട്ടത് 18 കോടി രൂപയുടെ നിരോധിത നോട്ടുകളാണ്. കൊണ്ടോട്ടിയുള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നും ഇതു കൂടാതെ ഏഴു കോടി രൂപയുടെ നോട്ടുകളും പിടികൂടിയിട്ടുണ്ട്. ഇതിലേറെ തുക പിടിക്കപ്പെടാതെ പോയിട്ടുണ്ടെന്നാണ് സൂചന.
2017 ജൂണ്‍ വരെ പഴയ നോട്ടുകള്‍ ബാങ്കിലൂടെ മാറ്റിയെടുക്കാന്‍ സംവിധാനവും ഒരുക്കിയിരുന്നു. എന്നാല്‍ അന്ന് ബാങ്കുകളില്‍ എത്താതിരുന്ന നിരോധിത നോട്ടുകളാണ് വന്‍ ഓഫറുകള്‍ നല്‍കി ഏജന്റുമാരെ ഉപയോഗിച്ച് പുതിയ കറന്‍സി ആക്കുന്നത്. ഇടപാടുകളില്‍നിന്നും ലഭിക്കുന്ന വന്‍ ലാഭമാണ് ഇടനിലക്കാരെ ഇതിന്റെ ഏജന്‍സികളാക്കുന്നത്. സേട്ടുമാരുടെ കൈവശം ഇപ്പോഴും ഇത്തരത്തില്‍ നിരോധിത നോട്ടുകളുണ്ടെന്നാണ് സൂചന.
ചെന്നൈയില്‍നിന്ന് ഒരുമാസം മുന്‍പ് പത്ത് ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ച് ജലീലിന്റെ നേതൃത്വത്തില്‍ പാലക്കാട് നിന്നും കേരളത്തിലേക്ക് കടത്തിയതാണ് കറന്‍സിയെന്ന് പൊലിസ് പറഞ്ഞു. മാറ്റിയെടുത്ത ശേഷം ബാക്കി നല്‍കാമെന്ന വ്യവസ്ഥയില്‍ അഞ്ചു ലക്ഷം രൂപ മുന്‍കൂര്‍ നല്‍കി. ബാങ്ക് മുഖേന മാറ്റി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഉയര്‍ന്ന തുക കമ്മിഷന്‍ തട്ടുകയാണ് പ്രതികളുടെ ലക്ഷ്യമെന്ന് സി.ഐ കെ.എം ബിജു മാധ്യമങ്ങളോട് പറഞ്ഞു. ഏജന്റുമാര്‍ മുഖേന വിലപേശല്‍ നടത്തുന്നതിനിടെയാണ് വിവരങ്ങള്‍ പൊലിസിന് ചോര്‍ന്നത്. പൊലിസ് ചാരനായി ബന്ധപ്പെട്ടപ്പോള്‍ 32 ലക്ഷം രൂപക്ക് നല്‍കാമെന്ന് ഏജന്റ് അറിയിക്കുകയും ഇടപാട് നടത്താന്‍ കാത്തു നില്‍ക്കുന്നതിനിടെ സംഘത്തെ പിടികൂടുകയുമായിരുന്നു. കറന്‍സിയുടെ ഉറവിടത്തെ കുറിച്ച് വിവരം ലഭിച്ചതായും സി.ഐ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റിനും ആദായ നികുതി വകുപ്പിനും വിവരം കൈമാറിയിട്ടുണ്ട്.
അതേസമയം നിലമ്പൂരില്‍ പിടിയിലായ സോമനാഥന്‍ മുഖേനയാണ് ജില്ലയിലേക്ക് നിരോധിത നോട്ടുകള്‍ എത്തുന്നതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. മലയാളിയായ ഇയാള്‍ 40 വര്‍ഷത്തിലേറെയായി ചെന്നൈയില്‍ താമസിച്ചുവരികയാണ്. സേട്ടുമാരായി നല്ല ബന്ധമുള്ളയാളാണ് ഇയാളെന്നും പൊലിസ് പറഞ്ഞു. കുഴല്‍ പണമിടപാടുകളിലും മറ്റും സജീവമായിരുന്ന ഏജന്റുമാരെയും ഇവര്‍ വലവീശിപിടിക്കുന്നുണ്ട്. പെരിന്തല്‍മണ്ണ, കൊണ്ടോട്ടി മേഖലകള്‍ക്കു പുറമേ നിലമ്പൂരിലും നിരോധിത നോട്ടുകളുടെ വന്‍ശേഖരം പിടിക്കപ്പെട്ടതോടെ ജില്ലയുടെ വിവിധ മേഖലകളിലേക്കും പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിരോധിത നോട്ടുകള്‍ ആരും കൈവശം വെക്കാന്‍ പാടില്ലെന്നാണ് നിയമം.
പിടികൂടിയാല്‍ അഞ്ചിരട്ടി പുതിയ നോട്ടുകള്‍ പിടിക്കപ്പെടുന്ന ആള്‍ പിഴയായി നല്‍കേണ്ടിവരും.
അല്ലെങ്കില്‍ അയാളുടെ പേരിലുള്ള സ്വത്ത് ജപ്തി ചെയ്താണ് തുക ഈടാക്കുക. ഇതറിയാതെയാണ് ലാഭകൊതിമൂലം യുവാക്കള്‍ അടക്കമുള്ളവര്‍ ഇവരുടെ വലയില്‍ കുടുങ്ങുകയാണ്. തട്ടിപ്പാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago