ലോകഹിപ്പ് ഹോപ് നൃത്ത പരിപാടിയില്‍ മുളിയാറുകാരന്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
ബോവിക്കാനം: മുളിയാറിന് അഭിമാനമായി നെതര്‍ലാന്റില്‍ ഡിസംബറില്‍ നടക്കുന്ന ലോക ഹിപ്പ്‌ഹോപ് നൃത്തകലാ പരിപാടിയില്‍ ഈഷാന്‍ ഭട്ട് ഇന്ത്യയെ പ്രതിനിധീകരിക്കും. കാലിഫോര്‍ണിയ ആസ്ഥാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ച പ്രത്യേകതരം നൃത്ത സംസ്‌കാരമാണ് ഹിപ്പ് ഹോപ്.
മുളിയാര്‍ ചിപ്പിക്കായം സ്വദേശിയും കര്‍ണാടകയില്‍ ആര്‍ക്കിടെക്കുമായ രാമകൃഷണ ഭട്ട്, ദിവ്യ ലക്ഷ്മി എന്നിവരുടെ മകനാണ് എട്ടുവയസുകാരനായ ഈ കൊച്ചു മിടുക്കന്‍. ഏഴു തവണ സംസ്ഥാന ഗുസ്തി ചാംപ്യനും അഞ്ചു തവണ ദേശീയ ടീം മെമ്പറു മായ വ്യക്തിയാണ് രാമകൃഷ്ണ ഭട്ട്. കര്‍ണാടക പുത്തൂര്‍ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാം തരം വിദ്യാര്‍ഥിയാണ് ഈഷാന്‍.
ഏക സഹോദരന്‍ ശ്യാംശരണ്‍ മംഗളൂരുവില്‍ സി.എ വിദ്യാര്‍ഥിയാണ്. മുളിയാര്‍ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകരായ ഷെരീഫ് കൊടവഞ്ചി, ബി.സി കുമാരന്‍, അബ്ദുള്‍ ഖാദര്‍ കുന്നില്‍, പ്രകാശ് റാവു, ഹമീദ് മല്ലം, കൃഷ്ണന്‍ ചേടിക്കാല്‍, ഷെരീഫ് മല്ലത്ത് എന്നിവര്‍ ഇഷാന്‍ ഭട്ടിനെ വസതിയിലെത്തി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."