HOME
DETAILS

ഒരു വര്‍ഷം പ്രയോജനപ്പെടുത്തിയത്  400 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

  
backup
November 04 2020 | 00:11 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81
 
നിലമ്പൂര്‍: ഒരു വര്‍ഷത്തിനിടെ അസാപ് ഇന്റേണ്‍ഷിപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയത് 400 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. ഇതില്‍ 300 പേര്‍ പഠനത്തോടൊപ്പവും 100 പേര്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷവുമാണ് ഇന്റേണ്‍ഷിപ്പ് ചെയ്തത്. അധിക നൈപുണ്യ ശേഷിയിലൂടെ മികച്ച തൊഴില്‍ നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ അസാപ് പദ്ധതി നടപ്പാക്കിയത്.
വിവിധ തദ്ദേശസ്ഥാപനങ്ങള്‍, പ്രമുഖ സ്വകാര്യ കമ്പനികള്‍ എന്നിവിടങ്ങളിലാണ് പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയത്. പഠനം പൂര്‍ത്തിയാക്കിയവര്‍ തദ്ദേശസ്ഥാപനങ്ങള്‍, കെ.എസ്.സി.എ.ഡി.സി, ലൈഫ് മിഷന്‍, കില, റീബില്‍ഡ് കേരള എന്നിവിടങ്ങളിലാണ് ഇന്റേണ്‍ഷിപ്പ് ചെയ്തത്. 111 വിദ്യാര്‍ഥികളാണ് വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയത്. വകുപ്പിനു കീഴിലുള്ള 64 ക്ലസ്റ്റര്‍ ഗ്രാമ പഞ്ചായത്തുകളില്‍ വിവിധ പദ്ധതികള്‍ പ്രകാരമുള്ള മരാമത്ത് പ്രവൃത്തികളില്‍ സാങ്കേതിക വിഭാഗത്തെ സഹായിക്കാനായി ട്രെയിനികളെ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുകയായിരുന്നു. വേതന ഇനത്തില്‍ 10,000 രൂപ വീതം ട്രെയിനികള്‍ക്ക് നല്‍കി. 
അസാപ്പിന്റെ നേതൃത്വത്തില്‍ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് നിര്‍മാണ മേഖലയില്‍ വൈദഗ്ധ്യം നല്‍കുന്നതിന് സി.ബി.ആര്‍.ഇ, ക്രെഡായി പോലുള്ള സംവിധാനങ്ങളില്‍ 45 ദിവസത്തെ പ്രത്യേക പരീശീലനവും നല്‍കുന്നുണ്ട്. എന്‍ജിനീയറിങ് മേഖലയിലേക്ക് എത്തുന്നവര്‍ക്ക് ആവശ്യമായ പരിശീലനമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. 
പുതിയ ബാച്ച് ട്രെയിനികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തില്‍ എന്‍ജിനീയറിങ്ങിനു പുറമെ മറ്റു വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന മേഖലകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  22 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  22 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  22 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  22 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  22 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  22 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  22 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  22 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  22 days ago