HOME
DETAILS
MAL
ട്രെയിനില്‍ നിന്ന് 30 കിലോ ചന്ദനവും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി
backup
June 13 2019 | 17:06 PM
ചെങ്ങന്നൂര്‍: ജയന്തി ജനത എക്സ്പ്രസില്‍ നിന്നും ചന്ദനമുട്ടികളും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി. ചെങ്ങന്നൂരിലെ ആര്.പി.എഫ് സംഘം ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് കംപാര്‍ട്ടുമെന്റില്‍ ഉടമസ്ഥനില്ലാതെ രണ്ട് എയര്‍ ബാഗുകളില്‍ സൂക്ഷിച്ചിരുന്ന ചന്ദനത്തടികളും പുകയില ഉല്പന്നങ്ങളും പിടികൂടിയത്. 70,000ല്‍ അധികം വില വരുന്ന 1,440 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങളാണ് ഒരു ബാഗില്‍ നിന്ന് കണ്ടെത്തിയത്. മറ്റൊരു ബാഗില്‍ നിന്നും 30 കിലോ ചന്ദനത്തടികളാണ് ഉണ്ടായിരുന്നത്. ഇവയ്ക്ക് ഒരു ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. ഒരടി നീളമുള്ള ചെറുകഷ്ണങ്ങളായി മുറിച്ച് ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. കന്യാകുമാരി - മുംബൈ ജയന്തി ജനതാ എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."