പയസ്വിനി പുഴയില്‍ മണലൂറ്റ് സജീവം
ചെര്‍ക്കള: പയസ്വിനി പുഴയില്‍ നിന്ന് അനധികൃത മണലെടുപ്പ് വ്യാപകമായതായി പരാതി. ആലൂരില്‍ നിര്‍മാണം പാതി വഴിയില്‍ നിലച്ച സ്ഥിരം തടയണയുടെ സമീപത്തെ പുഴയിലെ കടവിലേക്കു താല്‍ക്കാലിക റോഡ് നിര്‍മിച്ചാണ് വന്‍തോതില്‍ മണല്‍ കടത്തുന്നത്. മാസങ്ങള്‍ക്കു മുമ്പ് ആദൂര്‍ പൊലിസ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്ത റോഡും കടവുമാണ് ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുന്നത്. ഇടക്കിടെ പേരിനു കടവുകളില്‍ പരിശോധനയും മണല്‍ കടത്തുന്ന വാഹനങ്ങള്‍ പിടികൂടുകയും ചെയ്യുന്നുവെങ്കിലും അനധികൃത മണല്‍ കടത്തലിന് ഒരു കുറവുമില്ല. ഇവിടെ നിന്നു കഴിഞ്ഞ ദിവസം മണല്‍ കടത്താന്‍ ശ്രമിച്ച ഒരു ടിപ്പര്‍ ലോറി പൊലിസ് പിടികൂടിയിരുന്നു.
രാത്രി എട്ടു മുതലാണു മണല്‍ മാഫിയ ഇവിടെ സജീവമാകുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണു പ്രധാനമായും ഇവിടെ മണല്‍ വാരാനുള്ളത്. രാത്രി പന്ത്രണ്ടോടെ പത്തോളം വരുന്ന ടിപ്പര്‍ ലോറികളിലായി ദിവസേന മുപ്പതിലധികം ലോഡ് മണലാണ് ഇവിടെ നിന്നു കടത്തുന്നതെന്നാണ് ആരോപണം.
കടവില്‍ നിന്നു മണല്‍ എടുക്കുന്ന സമയത്തും ലോറികളില്‍ കടത്തുന്ന സമയത്തും പൊലിസ് പരിശോധനയ്ക്കു വരുന്നുണ്ടെങ്കില്‍ വിവരം നല്‍കാനായി കാറുകളിലും ബൈക്കുകളിലും പല ഭാഗങ്ങളിലായി എസ്‌കോര്‍ട്ട് ഏജന്റുമാരെയും നിയമിച്ചിട്ടുണ്ട്.
ഇവിടെ പ്രവര്‍ത്തിക്കുന്ന മണല്‍ മാഫിയാ സംഘങ്ങള്‍ ജനങ്ങളുടെ സൈര്വജിവിതത്തിനും ഭീഷണിയായി മാറിയതായും പരാതിയുണ്ട്. രാത്രികാലങ്ങളില്‍ പ്രദേശവാസികള്‍ പുഴയ്ക്കരികിലോ റോഡിലൂടെയോ പേകുന്നതു കണ്ടാല്‍ പൊലിസിന് വിവരം നല്‍കാനെത്തിയ ഒറ്റുകാരനാണെന്നു സംശയിച്ച് മാഫിയ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."