HOME
DETAILS
MAL
അടക്ക പാക്കേജിനായി പുതുക്കിയ പ്രൊജക്ട്
backup
May 16 2017 | 20:05 PM
മഞ്ചേശ്വരം: ജില്ലയിലെ അടക്ക കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ പുതുക്കിയ പ്രൊജക്ട് തയാറാക്കുന്നു. ഇതിനായി സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കാസര്‍കോട് ജില്ലയിലെ അടക്കാ കര്‍ഷകരെ സഹായിക്കാന്‍ 2010-11, 2014-15 ബജറ്റുകളില്‍ 10 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബജറ്റ് വിഹിതത്തിന്റെ അഭാവത്തില്‍ പദ്ധതി നടപ്പായില്ല. ഇതേ തുടര്‍ന്നാണ് പുതുക്കിയ പ്രൊജക്ട് തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."