HOME
DETAILS
MAL
കല്യാണ്‍ ഭരതമുദ്ര പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്
backup
July 26 2016 | 17:07 PM
തൃശൂര്‍: ഭരതന് സ്മൃതി വേദിയുടെ കല്യാണ്‍ ഭരതമുദ്ര പുരസ്കാരത്തിന് ഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പി അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലയാള സിനിമയുടെ പുരോഗതിക്ക് നല്കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ്. കാല്‍ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും പുരസ്കാരമായി നല്‍കും. പാട്ടെഴുത്തിന്റെ അന്‍പതാം വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. സംവിധായകന് മോഹന്‍, എം പി സുരേന്ദ്രന്, രവി മേനോന്, ഭരതന് സ്മൃതി വേദി ചെയര്മാന് ഷോഗണ് രാജു എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഭരതന്റെ പതിനെട്ടാം ചരമ വാര്‍ഷിക ദിനമായ ജൂലൈ 30ന് വൈകിട്ട് 5.30ന് തൃശൂര്‍ സംഗീത നാടക അക്കാദമി റീജ്യണല്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ എം കെ അര്ജുനന് മാസ്റ്റര്‍ പുരസ്കാരം സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."