HOME
DETAILS

പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മൂന്ന് താല്‍ക്കാലികക്കാരെ പിരിച്ചുവിട്ടു

  
backup
September 17 2018 | 07:09 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%88%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-2

തൊടുപുഴ: പെരിയാര്‍ കടുവാ സങ്കേതത്തിലെ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളില്‍ നിന്ന് സാമ്പത്തിക തിരിമറി നടത്തിയ മൂന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. പണം തിരികെ അടയ്ക്കണമെന്ന് കാണിച്ച് ഇവര്‍ക്ക് വനം വകുപ്പ് നോട്ടീസ് നല്‍കി.
വിവിധ ഇക്കോ ഡെവലപ്പ്‌മെന്റ് (ഇഡിസി) കമ്മറ്റികളില്‍ നിന്നായി ഏഴുലക്ഷത്തോളം രൂപയാണ് മൂന്ന് താല്‍ക്കാലിക ജീവനക്കാര്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്. ഇഡിസി ഭാരവാഹികളുടെ പരാതിയെത്തുടര്‍ന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്. ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളുടെ കീഴില്‍ രൂപീകരിച്ചിട്ടുള്ള സ്വയംസഹായ സംഘങ്ങളുടെ വായ്പകളുടെ തിരിച്ചടവിലാണ് ക്രമക്കേട് നടത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകബാങ്ക് സാമ്പത്തിക സഹായത്തോടെ രണ്ട് പതിറ്റാണ്ട് മുമ്പാണ് എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികള്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ രൂപീകരിച്ചത്. വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരെ ഇതില്‍ നിന്നും പിന്തിരിപ്പിച്ച് വനസംരക്ഷണ പ്രവര്‍ത്തകരാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് വില്ലേജ് എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചത്.
ഇഡിസി കളുടെ നടത്തിപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്. സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും നടത്താന്‍ ചുമതലയുള്ളത് എക്‌സ് ഒഫീഷ്യോ സെക്രട്ടറി ആയിട്ടുള്ള ഈ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ചുമതലയാണ്.
വനം വകുപ്പിന്റെയും ഇ.ഡി.സികളുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേറ്റര്‍മാരാണ് ഈ താല്‍ക്കാലിക ജീവനക്കാര്‍. വനത്തെക്കുറിച്ച് വന്യജീവികളെ കുറിച്ചും വനസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാധാരണക്കാരെ ബോധവല്‍ക്കരിക്കുന്നതിനായി വനംവകുപ്പ് ഇത്തരത്തില്‍ നാല് ഫെസിലിറ്റേറ്റര്‍മാരെയാണ് കടുവാ സങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനില്‍ നിയമിച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് സാമ്പത്തിക ക്രയവിക്രയങ്ങളുടെ ചുമതല വനം വകുപ്പ് നല്‍കിയിട്ടില്ല. ഇതിനെ മറികടന്നാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്നത്.
അംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് മുമ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇക്കാര്യം അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെയാണ് സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടറെ ചുമതലപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago