ബാലറ്റ് പേപ്പറിലൂടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സുപ്രിം കോടതിയില്‍ ഹരജി. എന്നാല്‍ ഇതില്‍ ഉടന്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലൂടെ നടത്തിയ തെരെഞ്ഞെടുപ്പ് റദ്ദാക്കി പേപ്പര്‍ ബാലറ്റിലൂടെ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഈ ആവശ്യമുന്നയിച്ച് ഹരജി സമര്‍പ്പിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കുന്ന ജന പ്രാതിനിധ്യ നിയമത്തിലെ 61 എ വകുപ്പ് ഭരണഘടന വിരുദ്ധമെന്ന് ആരോപിച്ചാണ് ഹരജി.
ഹരജി പരിഗണിച്ച കോടതി, അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു. ഹരജി ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയെ സമീപിക്കാന്‍ ശര്‍മ്മയോട് ജസ്റ്റിസ് അജയ് രസ്‌തോഗിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."