കേരളത്തിന്റെ നേട്ടങ്ങള്‍ നിലനിറുത്തുവാന്‍ കഴിയണം: ഡോ. കഫീല്‍ അഹമ്മദ് ഖാന്‍
വലപ്പാട്: പ്രളയകാലഘട്ടത്തില്‍ കേരളം കാട്ടിയ ഐക്യം മാതൃകാപരമാണെന്ന് ഖൊരഖ്പൂറില്‍ കുട്ടികളെ രക്ഷിച്ച ഡോ. കഫീല്‍ അഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും മത്സ്യതൊഴിലാളികളേയും ആദരിക്കാനായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴീമ്പ്രം, എടമുട്ടം, നമ്പിക്കടവ് ഡിവിഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച സല്യൂട്ട് സര്‍വിസ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ യദുകൃഷ്ണ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവന്‍, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, മണപ്പുറം ഡയറക്ടര്‍ സുഷമ നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം ശരത് കുമാര്‍, ടി.പി ഷൈന്‍, അഡ്വ. ടി എസ് മായാദാസ്, ടി.യു ഉദയന്‍, കെ.പ്രേംചന്ദ്, എം.ടി നതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."