നിലമ്പൂരില്‍ അന്താരാഷ്ട്ര സ്റ്റേഡിയം: റോഡ് ഷോ നടത്തി
നിലമ്പൂര്‍: നിലമ്പൂരില്‍ അന്താരാഷ്ട്ര സ്റ്റേഡിയം അനുവദിച്ച സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് റോഡ് ഷോ നടത്തി. നിലമ്പൂര്‍ യുനൈറ്റഡ് ഫുട്ബോള്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റോഡ്ഷോ നിലമ്പൂര്‍ വെളിയന്തോട് നിന്ന് തുടങ്ങി നിലമ്പൂര്‍ ടൗണില്‍ സമാപിച്ചു. അക്കാദമിയുടെ കീഴില്‍ ഫുട്ബോള്‍ പരിശീലനം നേടുന്ന നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. അന്താരാഷ്ട്ര നിലവാരത്തിുലുള്ള സ്റ്റേഡിയം നിലമ്പൂരില്‍ വരുന്നതോടെ നിലവില്‍ ഫുട്ബോള്‍ മേഖലയിലുള്ള നിലമ്പൂരിന്റെ സ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്കെത്തുമെന്ന് മുഖ്യസംഘാടകനും ഫുടബോള്‍ പരിശീലകനുമായ എം. കമാലുദ്ദീന് പറഞ്ഞു. നിലവില്‍ എല്ലാവര്‍ഷവും കേരള ഫുട്ബോള്‍ ടീമില്‍ നിലമ്പൂര്‍ മേഖലയില്‍ നിന്ന് വലിയ പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. 17.5 കോടി രൂപയാണ് ആധുനിക സൗകര്യത്തോടെയുള്ള സ്റ്റേഡിയത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."