HOME
DETAILS

ബഹ്റൈനില്‍ വീട്ടുജോലിക്കെത്തിയ യുവതിയെ ക്ഷണിച്ചു വരുത്തി ഫ്ലാറ്റില്‍ പൂട്ടിയിട്ട് അനാശാസത്തിന് പ്രേരിപ്പിച്ച സംഭവം; പ്രവാസിയായ പ്രതിയെ അഞ്ചു വര്‍ഷം തടവിലിട്ട് 2000ദീനാര്‍ പിഴ ഈടാക്കി നാടുകടത്താന്‍ വിധി

  
backup
November 04 2020 | 21:11 PM

zsdfasdg

മനാമ: ബഹ്റൈനില്‍ വീട്ടുജോലിക്ക് എത്തിയ യുവതിയെ ക്ഷണിച്ചു വരുത്തി ഫ്ലാറ്റില്‍ പൂട്ടിയിട്ട് അനാശാസത്തിന് പ്രേരിപ്പിച്ച പ്രവാസിയെ തടവും പിഴയും ഈടാക്കി നാടുകടത്താന്‍ കോടതി വിധി.
നിലവില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയില്‍ നിന്ന് പിഴയായി 2000 ദീനാറും യുവതിയെ നാട്ടിലെത്തിക്കാനുള്ള ചിലവും ഈടാക്കുക, അഞ്ചുവര്‍ഷം തടവിലിട്ട ശേഷം നാടുകടത്തുക എന്നിവയാണ് ബഹ്റൈന്‍ ഒന്നാം ക്രിമിനല്‍ കോടതി വിധിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബഹ്റൈന്‍ നിയമമനുസരിച്ച് പ്രതിയുടെയും ഇരയുടെയും പേരുവിവരങ്ങള്‍ പത്രം പുറത്തുവിട്ടില്ല.
ബഹ്റൈനില്‍ വീട്ടുജോലിക്ക് നില്‍ക്കുകയായിരുന്ന യുവതിയെ പ്രതി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് തന്ത്ര പൂര്‍വ്വം തന്‍റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തി ഒരു മുറിയില്‍ പൂട്ടിയിട്ട് അനാശാസ്യത്തിന് നിർബന്ധിക്കുകയായിരുന്നു.
ഇതിനിടെ പ്രതി സ്ഥലത്തില്ലാതിരുന്ന സമയം യുവതി ജനല്‍ വഴി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരമറിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.
അതേ സമയം യുവതിയെ ബഹ്റൈനിലെത്തിച്ചത് മനുഷ്യക്കടത്തിന്‍റെ ഭാഗമാണെന്നും പിടിയിലായ പ്രവാസിയും മനുഷ്യകടത്ത് കേസില്‍ പ്രതിയാണെന്നും റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago