HOME
DETAILS

മെഡിക്കല്‍ കോളജും പെരിയ എയര്‍സ്ട്രിപ്പും നടപ്പാക്കാന്‍ മുന്‍ഗണന നല്‍കും: കലക്ടര്‍

  
backup
September 17 2018 | 08:09 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%82-%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af

കാസര്‍കോട്: കാസര്‍കോട്ടെ നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മഞ്ചേരി മോഡലില്‍ അടുത്ത അധ്യയനവര്‍ഷം ക്ലാസുകള്‍ തുടങ്ങുന്ന രീതിയില്‍ വിഭാവനം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു. മെഡിക്കല്‍ കോളജ്, പെരിയ എയര്‍സ്ട്രിപ്പ് എന്നിവ നടപ്പാക്കുന്നതിനു വേണ്ടി താന്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍ ശിലാസ്ഥാപനം നടന്ന മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്ക് മാത്രമാണ് നിലവില്‍ യാഥാര്‍ഥ്യമായിട്ടുള്ളത്. ആശുപത്രി ബ്ലോക്ക് കെട്ടിട നിര്‍മാണത്തിന് ടെന്‍ഡര്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണവും നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് ക്ലാസുകള്‍ തുടങ്ങണമെങ്കില്‍ വര്‍ഷങ്ങള്‍ വേണം. അതേ സമയം ആദ്യം യാഥാര്‍ഥ്യമാകേണ്ടിയിരുന്നത് ആശുപത്രി ബ്ലോക്കായിരുന്നു. എന്നാല്‍ ഇവിടെ പ്രാവര്‍ത്തികമായത് നേരെ തിരിച്ചാണെന്നും കലക്ടര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ഇനിയും നീണ്ടുപോവാതിരിക്കാന്‍ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടുത്തി പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കില്‍ ക്ലാസുകള്‍ ആരംഭിക്കാവുന്ന രീതിയില്‍ മഞ്ചേരിയില്‍ വിജയിച്ച മോഡല്‍ പരീക്ഷിക്കാവുന്നതാണെന്നും അത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജേസീവാരാഘോഷ ചടങ്ങിലാണ് ജില്ലയുടെ വികസന മുന്നേറ്റത്തിനുള്ള സാധ്യതകള്‍ ഡോ. സജിത് ബാബു വിശദമാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയും ടൂറിസം വകുപ്പും കൈകോര്‍ത്ത് നടപ്പാക്കുന്ന ടൗണ്‍ സ്‌ക്വയര്‍, ഹൊസ്ദുര്‍ഗ് പൈതൃക തെരുവ്, ടൗണ്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ കാഞ്ഞങ്ങാടിന്റെ മുഖച്ഛായ മാറ്റാന്‍ ഉപകരിക്കുന്നതാണ്. അത്തരത്തിലുള്ള പദ്ധതികള്‍ കാസര്‍കോട്, മഞ്ചേശ്വരം ഭാഗങ്ങളിലും ഉയര്‍ന്നുവരണം.
കാര്‍ഷിക മേഖലയിലെ സാധ്യതകളും പ്രയോജനപ്പെടുത്തണം. ഐ.ടി മേഖല ഉപേക്ഷിച്ചു പോലും യുവാക്കള്‍ കൃഷിയില്‍ താല്‍പര്യം കാണിക്കുന്ന അവസ്ഥയാണ്. ബാങ്കുകള്‍ 60 ശതമാനത്തോളം ലോണുകളും കാര്‍ഷിക മേഖലയില്‍ അനുവദിക്കണമെന്നാണ് നിര്‍ദേശം. പക്ഷെ കാസര്‍കോട്ട് 22 ശതമാനം മാത്രമെ ഈ മേഖലയില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളു. ജില്ലയിലൊരു വിമാനത്താവളമില്ലാത്തത് ന്യൂനതയാണ്. അതിനൊരു പരിധി വരെ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എയര്‍ സ്ട്രിപ്പ് ആരംഭിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടും എട്ടുവര്‍ഷത്തോളമായി മന്ദഗതിയിലാണ് പദ്ധതി നീങ്ങുന്നത്. സാങ്കേതിക തടസങ്ങള്‍ നീക്കി എയര്‍ സ്ട്രിപ്പ് പെരിയയില്‍ ഉടന്‍ തുടങ്ങാന്‍ താന്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago