ജലനിധി വിതരണം ചെയ്യുന്നത് മലിനജലമെന്ന്് മൂടംബയലിലെ നാല്‍പതോളം കുടുംബങ്ങള്‍
കുമ്പള: മീഞ്ച പഞ്ചായത്തിലെ മൂടംബയല്‍ പജിങ്കാറ് കല്‍പ്പണയിലെ നാല്‍പതോളം കുടുംബങ്ങള്‍ക്ക് ജലനിധി വിതരണം ചെയ്യുന്നത് മലിനജലമെന്ന് ഗുണഭോക്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശുദ്ധജലമെന്ന പേരില്‍ വിതരണം ചെയ്യുന്ന വെള്ളത്തിലാണ് മാരക രോഗങ്ങള്‍ പരത്തുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കൂത്താടികളുമുള്ളത്.
ഗുണഭോക്താക്കള്‍ മംഗളൂരുവിലെ ലാബില്‍ പരിശോധിച്ചപ്പോഴാണ് വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമായത്. ഒരു വര്‍ഷം മുന്‍പാണ് മീഞ്ച പഞ്ചായത്ത് കല്‍പ്പണ പ്രദേശത്ത് ജലനിധി കുടിവെള്ള പദ്ധതി ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ അലക്കുവാനോ നിലം കഴുകാനോ പറ്റാത്ത വെള്ളമാണ് പൈപ്പിലൂടെ വിതരണം ചെയ്തിരുന്നതെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു.
നേരത്തെ രണ്ടുദിവസം വെള്ളം സംഭരിച്ചുവച്ചാല്‍ തെളിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലിന്യം കലര്‍ന്ന് ചുവപ്പുനിറത്തിലുള്ള വെള്ളമാണ് കിട്ടുന്നത്. പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കളായ കുടുംബങ്ങള്‍ ജലനിധി അധികൃതര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
മാസം ഇരുന്നൂറ് രൂപ നല്‍കി മലിനജലം കുടിക്കേണ്ട ഗതികേടാണ് തങ്ങള്‍ക്കെന്ന് ഗുണഭോക്താക്കളെ പ്രതിനിധീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച എ. രമണി കൃഷ്ണ, കലാവതി വി. ആചാര്യ, വനജാക്ഷി, പുഷ്പ, പി. സഞ്ജീവ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."