HOME
DETAILS
MAL
ഭൂപരിഷ്കരണ ആനുകൂല്യം പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിച്ചില്ല: മന്ത്രി ബാലന്
backup
September 17 2018 | 08:09 AM
ചെറുപുഴ: ഭൂപരിഷ്കരണ നിയമത്തിന്റെ ആനുകൂല്യം പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് മന്ത്രി എ.കെ ബാലന്. പയ്യന്നൂര്‍ മണ്ഡലത്തില്‍ പുതുതായി അനുവദിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പട്ടിക വിഭാഗക്കാര്‍ക്ക് കുട്ടികള്‍ക്ക് താമസിച്ച് പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാണ് സംരഭമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, എം.ടി.പി നൂറുദീന്‍, പി. ജാനകി, പി. ഉഷ, പി. നളിനി, കെ.കെ ഷാജു സംസാരിച്ചു. പെരിങ്ങോം ഗവ. ഐ.ടി.ഐക്ക് സമീപത്തുള്ള പത്ത് ഏക്കര്‍ സ്ഥലത്ത് 14.70 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."