റയല്‍ മാഡ്രിഡിന് തോല്‍വി വെസ്റ്റ് ഹാമിന് ജയം
മാഡ്രിഡ്: ലാലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിനു സമനില. അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരേയാണ് 1-1 എന്ന സ്‌കോറിന് റയല്‍ സമനില വഴങ്ങിയത്. 32-ാം മിനുട്ടില്‍ ഐകര്‍ മുനിയനാണ് ബില്‍ബാവോക്ക് വേണ്ടി ഗോള്‍ നേടിയത്. 69-ാം മിനുട്ടില്‍ സ്പാനിഷ് താരം ഇസ്‌കൊ ഗോള്‍ മടക്കി സമനില നേടുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ലഗാനസ് വിയ്യാറയലിനോടു പരാജയപ്പെട്ടു. 65-ാം മിനുട്ടില്‍ കാര്‍ലോസ് ബക്കയാണ് വിയ്യാറയലിനു വേണ്ടി ഗോള്‍ നേടിയത്. എതിരില്ലാത്ത ഒരു ഗോളിന് എസ്പാന്യോള്‍ ലെവന്റെയെ പരാജയപ്പെടുത്തി. സെര്‍ജിയോ ഗ്രേസ്യയാണ് എസ്പാന്യോളിന് വേണ്ടി ഗോള്‍ നേടിയത്. 1-0 എന്ന സ്‌കോറിന് വല്ലഡോളിഡ് ആല്‍വേസിനോട് പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗറ്റാഫെ സെവിയ്യയെ പരാജയപ്പെടുത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 3-1 എന്ന സ്‌കോറിന് വെസ്റ്റ് ഹാം എവര്‍ട്ടണെ പരാജയപ്പെടുത്തി. 11, 31 മിനുട്ടുകളില്‍ ആന്‍ഡ്രി യെര്‍മലങ്കോ വെസ്റ്റ് ഹാമിനായി ഗോള്‍ നേടി. മാര്‍ക്കോ അരുന്റോവിച്ചിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. സിഗോര്‍സണ്‍ എവര്‍ട്ടന്റെ ആശ്വാസ ഗോള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."