അഞ്ചിന പരിപാടികളോടെ പാലിയേറ്റിവ് കെയര്‍ അഞ്ചാം വാര്‍ഷികം
ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ സ്പര്‍ശം പാലിയേറ്റിവ് യൂണിറ്റ് ആറാം വയസിലേക്ക്. അഞ്ചാം വാര്‍ഷികാഘോഷം അഞ്ചിന പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. സി.എന്‍ ഷാജുശങ്കര്‍, വൈസ് പ്രസിഡന്റ് എം. രുഗ്മിണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി ഹരിദാസ്, വി.കെ ഗംഗാധരന്‍ മാസ്റ്റര്‍, പി. ഗിരീഷന്‍ മാസ്റ്റര്‍, വിനോദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെയ് 20നു ഉദ് ഘാടന ദിവസം പാലക്കാട് ജില്ല ആശുപത്രിയുടെ ബ്ലഡ് ബാങ്കുമായി സഹകരിച്ച രക്തദാന ക്യാംപ്നടത്തും. മെയ് 22ന് പാലിയേറ്റിവ് കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. മെയ് 29ന് ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ നടക്കുന്ന നേത്രപരിശോധന ക്യാംപിനു ജില്ലാ ഹോസ്പിറ്റലിലെ ഡോ. രോഹന്‍ നേതൃത്വം നല്‍കും. ജൂണ്‍ 10ന് ക്യാന്‍സര്‍ രോഗികളുടെ കുടുംബസംഗമമായ സ്‌നേഹസുദിനം കുളക്കറ്റുകുര്‍ശ്ശിയില്‍ നടക്കും. ജൂണ്‍ 17ന് നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച് കരള്‍, വൃക്ക രോഗ നിര്‍ണയ ക്യാംപ് നടത്തും. പാലിയേറ്റിവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച ആശാ വര്‍ക്കര്‍മാരുടെ സഹകരണത്തോടെ 'ആശാദീപം' പ്രതിദിന ഹോംകെയര്‍ പദ്ധതിക്കും തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."