കൊച്ചി കാന്‍സര്‍ സെന്റര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവും: മന്ത്രി
കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ. റോട്ടറി ഡിസ്ട്രിക്് 3201 നടപ്പാക്കുന്ന മൊബൈല്‍ മാമോഗ്രാം യുനിറ്റിന്റെ ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഇത് ആശങ്കാ ജനകനമാണ്. രോഗികളുടെ എണ്ണവര്‍ധിക്കുന്നതിനുസരിച്ച് ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ നവീകരിക്കുന്നത്. ഇവിടെ ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കാന്‍സര്‍ വ്യാപനം തടയാന്‍ രോഗത്തെ മുന്‍കൂട്ടി തിരച്ചറിയനുള്ള സംവിധാനങ്ങളിലൂടെ സാധിക്കും. അതിനായുള്ള അത്യാധുനിക സംവിധാനമാണ് മാമോഗ്രാം. കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച മാമോഗ്രാമിന്റെ പ്രയോജനം മറ്റ് ജില്ലകള്‍ക്കുകൂടി ലഭ്യമാക്കാന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. റോട്ടറി ഫോര്‍ ഹെര്‍ കെയര്‍ എന്ന പേരില്‍ ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന്‍ ആരംഭിച്ച സൗജന്യ മാമോഗ്രാം പദ്ധതിയുടെ ഭാഗമായി രണ്ടുകോടിയോളം രൂപ ചെലവിട്ടു സജ്ജമാക്കിയ മൊബൈല്‍ മാമോഗ്രാം യൂണിറ്റ് മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവരുടെ സഹകരണത്തോടെയാണ് റോട്ടറി ഡിസ്ട്രിക്റ്റ് ഈ പദ്ധതി നടപ്പാക്കുന്നത്. യോഗത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മാമോ വെഹിക്കിളിന്റെ താക്കോല്‍ റോട്ടറി ഡിസ്ട്രിക് പാസ്റ്റ് ഗവര്‍ണര്‍ വിനോദ് കൃഷ്ണന്‍കുട്ടി കൈമാറി. നിയുക്ത റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ ആര്‍ മാധവചന്ദ്രന്‍, ചെയര്‍മാന്‍ ആര്‍ ജയശങ്കര്‍, കൊച്ചൗസോപ്പ് ചിറ്റിലപ്പള്ളി, ഡോ.പ്രേം നായര്‍, ജോര്‍ജ് ആന്റണി, പ്രസാദ് കെ പണിക്കര്‍, ഡോ.ജുനൈദ് റഹ്മാന്‍, ഡോ.എന്‍.കെ കുട്ടപ്പന്‍, പ്രകാശ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ അനിത സ്വാഗതവും കാന്‍കുര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് തോമസ് ജോസഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."