വെള്ളാപ്പള്ളിക്കെതിരേ വീണ്ടും വി.എസ്; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണം
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ വി.എസ് അച്യുതാനന്ദന്റെ സബ്മിഷന്. ഈ കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഖേദകരമാണ്. ആവശ്യമായ നടപടികള്‍ പെട്ടെന്ന് സ്വീകരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. പ്രത്യേക സംഘത്തെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും മറുപടി നല്കിയ മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആരോപണം പരിശോധിക്കും. ശരിയാണെങ്കില്‍ ഏറെ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹരിപ്പാട് പള്ളിപ്പാട്ട് നടന്ന ഒരു പൊതുപരിപാടിയില്‍ വെള്ളാപ്പള്ളി വി.എസിനെ പ്രശംസിച്ചിരുന്നു.
വി.എസ് നല്ല മനുഷ്യനാണെന്നും ഈഴവരുടെ ക്ഷേമത്തിനായി അദ്ദേഹം ഒപ്പം ചേര്‍ന്ന് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."