സഊദിയിലേക്ക് മടക്കം ഇന്ത്യക്കാർക്ക് ഇനിയും കാത്തിരിക്കണം
ജിദ്ദ: സഊദിയിലേക്ക് മടക്കം ഇന്ത്യക്കാർക്ക് ഇനിയും കാത്തിരിക്കണം. നിലവിൽ യാത്ര പുറപ്പെടുന്നതിനു മുമ്പ് 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് സഊദിയിലേക്കുള്ള പ്രവേശന വിലക്ക് തുടരുകയാണെന്ന് ദേശീയ വിമാന കമ്പനിയായ സഊദിയ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സഊദിയില്‍ നേരിട്ട് പ്രവേശിക്കാന്‍ കഴിയില്ലെന്നും സഊദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി ഇന്ത്യക്കാര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയിരിക്കണമെന്നും സഊദിയ യാത്രക്കാരുടെ അന്വേഷണത്തിനു മറുപടി നല്‍കി.
ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഈ വ്യവസ്ഥ ബാധകമാണ്. കാലാവധിയുള്ള റീ-എന്‍ട്രി വിസയിലുള്ള ഇന്ത്യക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന നടത്തി 72 മണിക്കൂറിനകം ദുബായ് വഴി ട്രാന്‍സിറ്റ് ആയി സഊദിയില്‍ പ്രവേശിക്കാന്‍ സാധിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ് ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഊദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി മറ്റൊരു രാജ്യത്ത് 14 ദിവസത്തില്‍ കുറയാത്ത കാലം കഴിയണമെന്ന വ്യവസ്ഥ ബാധകമാണെന്ന് സഊദിയ വ്യക്തമാക്കിയത്.
ഇതോടൊപ്പം കൊറോണ വൈറസ് മുക്തരാണെന്ന് തെളിയിക്കുന്ന പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടും യാത്രക്കാരുടെ പക്കല്‍ ഉണ്ടായിരിക്കണം.
അതേ സമയം ലോക്ഡൗൺ കാലത്ത് നാട്ടിലെത്തിയ പ്രവാസികൾക്ക് ഗൾഫിൽ തിരിച്ചെത്തി ജോലി പുനരാരംഭിക്കാൻ സൗകര്യം ഒരുക്കണമെന്ന് ജി.സി.സി നേതൃത്വത്തോട് ഇന്ത്യ ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വെർച്വൽ ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം ഉന്നയിച്ചത്.
നിലവിൽ ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് പറക്കുന്ന വിമാനങ്ങളിൽ പ്രവാസികൾക്ക് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്ന അഭ്യർഥനയാണ് മന്ത്രി മുന്നോട്ട് വെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."