HOME
DETAILS

കാലവര്‍ഷം 30 ശതമാനം കുറഞ്ഞു; 20 വരെ മഴ കുറയും

  
backup
June 16 2019 | 22:06 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-30-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e

 



കോഴിക്കോട്: വൈകിയെത്തിയ കാലവര്‍ഷം ഒരാഴ്ച പിന്നിടുമ്പോള്‍ 30 ശതമാനം മഴക്കുറവ്. ഇന്നു മുതല്‍ ഇനി നാലു ദിവസം കാര്യമായ മഴക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരി മഴ ഇത്തവണ ലഭിച്ചില്ല. തിരുവനന്തപുരത്ത് ശരാശരിയേക്കാള്‍ 23 ശതമാനം അധികമഴ രേഖപ്പെടുത്തി. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും മഴ കുറവ്, 52 ശതമാനം.


തിരുവനന്തപുരം കഴിഞ്ഞാല്‍ കൂടുതല്‍ മഴ ലഭിച്ചത് ആലപ്പുഴയിലാണ്. ഇവിടെ മൂന്ന് ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.
കോട്ടയം (15), കോഴിക്കോട് (17), കണ്ണൂര്‍ (41), വയനാട് (41), മലപ്പുറം (34), പാലക്കാട് (30), തൃശൂര്‍ (40), എറണാകുളം (28), ഇടുക്കി (39), പത്തനംതിട്ട (22), കൊല്ലം (32) ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.
ജൂണ്‍ എട്ടിനാണ് കേരളത്തില്‍ ഇത്തവണ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ 15 വരെ ലഭിക്കേണ്ടത് 298.9 മില്ലി മീറ്റര്‍ മഴയാണ്. ഒരാഴ്ച മഴ വൈകിയെങ്കിലും 208.1 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.


മൂന്നു ദിവസം വായു ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിച്ചതാണ് കാരണം. വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തിയതോടെ കാറ്റിന്റെ ഗതിയിലുണ്ടായ വ്യതിയാനം കേരളത്തില്‍ മഴ കുറയാന്‍ ഇടയാക്കും.
ഈ മാസം 20 വരെ തുടര്‍ച്ചയായി ശക്തമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
ഇതോടൊപ്പം കേരള തീരത്തും ന്യൂനമര്‍ദപാത്തി രൂപപ്പെട്ടേക്കും. ഇത്തരം സാഹചര്യം ഒരുങ്ങിയാല്‍ വീണ്ടും കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago