ദുരിതാശ്വാസ നിധി: തൊടുപുഴ ബ്ലോക്കില്‍ നിന്ന് 81.83 ലക്ഷം രൂപ
തൊടുപുഴ: കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി തൊടുപുഴ ബ്ലോക്കില്‍ നിന്ന് സമാഹരിച്ച 81,83, 833 രൂപ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കൈമാറി.
ജില്ലയിലെ തകര്‍ന്ന റോഡുകള്‍ മാത്രം പുനര്‍നിര്‍മിക്കുന്നതിനായി നല്ലൊരു തുക ആവശ്യമാണെന്നും വീടും സ്ഥലവും കൃഷിയും കൃഷിസ്ഥലവും നശിച്ചവര്‍ക്കെല്ലാം സഹായം നല്‍കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും മന്ത്രി പറഞ്ഞു. തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സിനോജ് ജോസ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ബാബു, ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പൂര്‍ണമായും വീട് നഷ്ടമായ ഒരു കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുവാനുള്ള സന്നദ്ധത പള്ളിവാതുക്കല്‍ ഷിജു ജോസ് അറിയിച്ചു. ഹൈറേഞ്ചിലുള്ള ഒരേക്കര്‍ സ്ഥലം വീട് നിര്‍മിക്കാന്‍ നല്‍കാനുള്ള സന്നദ്ധത മറ്റൊരു വ്യക്തിയും അറിയിച്ചു
ഇളം ദേശം ബ്ലോക്കില്‍ നിന്ന് 42.19 ലക്ഷം രൂപ ഇളംദേശം ബ്ലോക്കില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് 42,19, 680 രൂപയാണ് സമാഹരിച്ചത്. തുക ബ്ലോക്ക് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍ മന്ത്രി എം എം മണിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന മുഴുവന്‍ തുകയും അര്‍ഹരായവരിലേക്ക് തന്നെ എത്തുമെന്നും അതില്‍ ആര്‍ക്കും യാതൊരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭാവന നല്‍കിയ ഏവര്‍ക്കും സംസ്ഥാന ഗവണ്മെന്റിന്റെ പേരില്‍ അദ്ദേഹം നന്ദി പറഞ്ഞു. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ നാട്ടുകാര്‍ ചടങ്ങില്‍ പങ്കെടുത്തു.നേര്‍ച്ച നല്‍കാന്‍ നിശ്ചയിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഇളംദേശം ബ്ലോക്കിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ സര്‍വേ ജോലി പൂര്‍ത്തിയാക്കിയതിന് മുട്ടം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം ലക്ചറര്‍ സെലിന്‍ ഭാസ്‌കറിന് 26,000 രൂപയാണ് ലഭിച്ചത്. പള്ളിയിലേക്ക് നേര്‍ച്ചയായി ഈ തുക മുഴുവന്‍ നല്‍കണം എന്നായിരുന്നു സെലിന്‍ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ തുക കിട്ടിയപ്പോള്‍ തീരുമാനം മാറ്റി. അതില്‍ നിന്ന് 1000 രൂപ നേര്‍ച്ചയായി നല്‍കി ബാക്കി 25000 രൂപയും മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. ഇളംദേശം ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.എം മണി തുക സെലിനില്‍ നിന്നു ഏറ്റുവാങ്ങി. വിവാഹച്ചിലവ് ചുരുക്കി ദുരിതാശ്വാസത്തിന് വിവാഹ ചിലവ് ചുരുക്കി ലാഭിച്ച 50,000 രൂപയാണ് കരാറുകാരനായ തൊടുപുഴ മണക്കാട് കുളങ്ങരക്കുന്നേല്‍ മനു ചന്ദ്രന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂര്‍ സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥനയാണ് മനുവിനെ ഈ സല്‍കൃത്യത്തിന് പ്രേരിപ്പിച്ചത്. വധു നീതുവിന്റെ പിന്തുണയും ലഭിച്ചു. വിവാഹ ചടങ്ങിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് രണ്ടുപേരും ഈ തുക ലാഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."