HOME
DETAILS

ഷര്‍ജീല്‍ ഇമാം പോള്‍ ബ്രാസിനെ വായിക്കുമ്പോള്‍

  
backup
November 07 2020 | 22:11 PM

sharjeel-imam-todays-article-11-8-2020

 


ജെ.എന്‍.യു വിദ്യാര്‍ഥിയായ ഷര്‍ജീല്‍ ഇമാമിനു ഡല്‍ഹി വംശഹത്യയില്‍ പങ്കുണ്ടെന്നാണ് പൊലിസ് പറയുന്നത്. ജനുവരി 28 നു അറസ്റ്റിലായി തടവില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാം ഏതാണ്ട് ഒരു മാസം പിന്നിട്ട്, ഫെബ്രുവരി 23 നു ശേഷം നടന്ന ഡല്‍ഹി വംശഹത്യയില്‍ എങ്ങനെയാണ് ഏതെങ്കിലും തരത്തില്‍ പങ്കാളിയാവുക. ഇതിനു ഡല്‍ഹി പൊലിസ് നല്‍കുന്നത് മറ്റൊരു വിശദീകരണമാണ്. പൗരത്വ പ്രക്ഷോഭം തുടങ്ങിയ ഡിസംബര്‍ മാസത്തിനു മുമ്പുതന്നെ മുസ്‌ലിം 'അക്രമികള്‍ക്ക്' പ്രത്യയശാസ്ത്ര അടിത്തറ നല്‍കുകയായിരുന്നു ജെ.എന്‍.യുവില്‍ ഗവേഷകനായ ഷര്‍ജീല്‍ ഇമാം എന്നാണതിന്റെ ചുരുക്കം. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ എം.ഫില്‍ ബിരുദത്തിനു തയാറാക്കിയ 'എക്‌സോഡസ് ബിഫോര്‍ പാര്‍ട്ടീഷ്യന്‍: ദി അറ്റാക്ക് ഓണ്‍ മുസ്‌ലിംസ് ഓഫ് ബിഹാര്‍ ഇന്‍ 1946' എന്ന തിസീസ്, പൊലിസിന്റെ പ്രത്യേക പരാമര്‍ശത്തിനു കാരണമായി. അറുനൂറു പേജുള്ള, അതിവിചിത്രമായ കുറ്റപത്രമാണ് ഷര്‍ജീല്‍ ഇമാമിനെതിരേ സമര്‍പ്പിച്ചിട്ടുള്ളത്. പൗരത്വ സമരത്തിനെതിരായ ഹിന്ദുത്വ രോഷത്തെ ശമിപ്പിക്കാനുള്ള ബലിയാടായി ഷര്‍ജീല്‍ ഇമാം മാറുന്നു. വായിച്ച പുസ്തകങ്ങളും ഗവേഷണ വിഷയവും ഒരു വിദ്യാര്‍ഥിയെ കുറ്റവാളിയാക്കാന്‍ കാരണമായി മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് നാം കടന്നുപോവുന്നതെന്നു വ്യക്തം.
ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യം ഷര്‍ജീല്‍ ഇമാം അമേരിക്കന്‍ സാമൂഹ്യ ശാസ്ത്രജ്ഞനായ പോള്‍ ആര്‍. ബ്രാസിന്റെ പുസ്തകങ്ങള്‍ വായിച്ചുവെന്നാണ്. വിശിഷ്യാ, ബ്രാസിന്റെ 2006ല്‍ പ്രസിദ്ധീകരിച്ച 'ഫോംസ് ഓഫ് കലക്ടീവ് വയലന്‍സ്: റയറ്റ്‌സ്, പൊഗ്രംസ്, ആന്‍ഡ് ജെനോസൈഡ് ഇന്‍ മോഡേണ്‍ ഇന്ത്യ' എന്ന പഠനം അതില്‍ എടുത്തു പറയുന്നു.

പോള്‍ ആര്‍. ബ്രാസിന്റെ പഠനങ്ങള്‍


അറുപതുകള്‍ മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയ സ്ഥാപനങ്ങളെക്കുറിച്ചും ഘടനകളെക്കുറിച്ചും ഗവേഷണം നടത്തുന്ന സാമൂഹ്യശാസ്ത്രജ്ഞനാണ് പോള്‍ ആര്‍. ബ്രാസ്. ഇന്ത്യയിലെ സംഘടിത ഹിംസകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളില്‍ ഷര്‍ജീല്‍ ഇമാം ആകൃഷ്ടനായി എന്നതും, വിഭജനത്തെക്കുറിച്ചുള്ള തന്റെ എം.ഫില്‍ തിസീസ് തയാറാക്കുന്നതിലൂടെ അദ്ദേഹം വിഭജനത്തിനു മുമ്പു ബിഹാറിലും മറ്റും നടന്ന മുസ്‌ലിംവിരുദ്ധ കലാപങ്ങളെക്കുറിച്ച് പഠനം നടത്തുകയുണ്ടായി എന്നതുമാണ് പൊലിസ് കുറ്റമായി എണ്ണുന്നത്. ഇന്ത്യയിലൊരാള്‍ ഗവേഷണാവശ്യാര്‍ഥം വായിക്കുന്ന പുസ്തകങ്ങള്‍ ഒരു കുറ്റകൃത്യത്തിന് അയാളെ പ്രേരിപ്പിക്കുന്നുവെന്ന് പൊലിസ് സംവിധാനം ആരോപിക്കുന്നത് എന്തുകൊണ്ടും ആലോചനക്കും ചര്‍ച്ചക്കും വിധേയമാകേണ്ട കാര്യമാണ്. രാജ്യത്ത് ഇന്ന് പരിമിതമായെങ്കിലും നിലവിലുള്ള അക്കാദമിക സ്വാതന്ത്ര്യത്തിനും ഗവേഷണ സ്വാതന്ത്ര്യത്തിനുമെതിരേയുള്ള കടന്നുകയറ്റമായി വിലയിരുത്തേണ്ട രാഷ്ട്രീയ പ്രശ്‌നമാണിത്. ഇത്രയേറെ പരിതാപകരമായ രീതിയിലാണ് രാജ്യത്തെ പൊലിസ് സംവിധാനം ഗവേഷകരെയും അവരുടെ പഠന അന്വേഷണങ്ങളെയും കാണുന്നതെന്നത് എല്ലാവരെയും ശരിക്കും അസ്വസ്ഥമാക്കേണ്ടതുണ്ട്.
പോള്‍ ആര്‍. ബ്രാസ് ഇന്ത്യയിലെ ഇടതുപക്ഷ കാഴ്ചപ്പാടുകളോടോ മുസ്‌ലിം രാഷ്ട്രീയ കാഴ്ചപ്പാടുകളോടോ ദലിത് ബഹുജന്‍ വീക്ഷണങ്ങളോടോ ഒരിക്കലും പൂര്‍ണമായി യോജിക്കാത്ത ലിബറല്‍ വീക്ഷണമുള്ള സാമൂഹ്യ ചിന്തകനാണ്. തീര്‍ച്ചയായും ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയെക്കുറിച്ച് വളരെ വിശദമായി അദ്ദേഹം എഴുതിയിട്ടുണ്ട്. ഹിന്ദുത്വ ഹിംസയുടെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പ്രത്യേകതകളെക്കുറിച്ച് ധാരാളം വിശകലനം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഏതെങ്കിലും പ്രത്യേക സാമൂഹിക മാറ്റത്തിന്റെ ശക്തികളോടോ രാഷ്ട്രീയ ശക്തികളോടോ പണ്ഡിതനായ ബ്രാസ് ആഭിമുഖ്യം പുലര്‍ത്തുന്നില്ല.


1990 കളില്‍ പുറത്തിറങ്ങിയ 'ഇന്ത്യ ആഫ്റ്റര്‍ ഇന്റിപെന്‍ഡന്‍സ്' എന്ന പോള്‍ ആര്‍. ബ്രാസിന്റെ പുസ്തകം ഇന്ത്യയിലെ രാഷ്ട്രീയ സ്ഥാപനങ്ങളെയും അതിന്റെ മാറ്റങ്ങളെയും കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പാഠപുസ്തകമായി ലോകവ്യാപകമായി പഠിക്കുകയും, വിദ്യാര്‍ഥികള്‍ അത് വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ജെ.എന്‍.യു അടക്കമുള്ള ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകള്‍ മാത്രമല്ല, ഇന്ത്യന്‍ പഠനങ്ങളില്‍ താല്‍പര്യമുള്ള പല വിദേശ സര്‍വകലാശാലകളും പ്രസ്തുത പുസ്തകം വിദ്യാര്‍ഥികള്‍ക്ക് വായനക്കായി നിര്‍ദേശിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ എങ്ങനെയാണ് മതേതര പൗരത്വവും ലിബറല്‍ ദേശീയഭാവനയും വികസിച്ചതെന്നും അതില്‍ ഭരണഘടനാവാദത്തിന്റെ അടിത്തറ എങ്ങനെയാണ് രൂപപ്പെട്ടതെന്നും പോള്‍ ആര്‍. ബ്രാസ് വിശദീകരിക്കുന്നു. അതോടൊപ്പം ഇന്ത്യയില്‍ നിലനിന്ന ജാതി, മത, പ്രാദേശിക അധികാരവടംവലികള്‍ എങ്ങനെയാണ് ഇത്തരമൊരു മതേതര ദേശീയ പൗരത്വത്തെ പിന്നോട്ടു വലിച്ചതുമെന്നുള്ള പൊതുകാഴ്ചപ്പാട് തന്റെ അന്വേഷണങ്ങളിലൂടെ ബ്രാസ് നിര്‍ധാരണം ചെയ്തു. മതേതര പൗരത്വത്തിന്റെ തകര്‍ച്ചയെക്കുറിച്ച്, ആവര്‍ത്തിച്ചുറപ്പിച്ച ഒരു പൊതുസിദ്ധാന്തം അവതരിപ്പിക്കുന്നതിനപ്പുറം അത് സാധ്യമാക്കുന്ന സാമൂഹ്യ സാഹചര്യത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തുകയാണ് പോള്‍ ബ്രാസിന്റെ പഠനങ്ങള്‍ പ്രധാനമായും ചെയ്തിട്ടുള്ളത്. വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള പഠനങ്ങളായാലും ഇന്ത്യയിലെ ജാതി രാഷ്ട്രീയത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളായാലും, പ്രദേശികരാഷ്ട്രീയ വിലയിരുത്തലുകളായാലും ഇത്തരമൊരു സമീപനമാണ് ബ്രാസ് സ്വീകരിച്ചിട്ടുള്ളത്.
അമേരിക്കന്‍ പാരമ്പര്യത്തിലുള്ളതും കാര്യങ്ങളുടെ വസ്തുനിഷ്ഠതയില്‍ ഊന്നുന്നതുമായ സ്ട്രക്ച്ചറല്‍ ഫങ്ഷണലിസം എന്ന രീതിശാസ്ത്രമാണ് പോള്‍ ആര്‍. ബ്രാസ് തന്റെ വിശകലനങ്ങള്‍ക്ക് ഉപയോഗിച്ചത്. അതാകട്ടെ, കാര്യകാരണ ബന്ധങ്ങളെയും സാമൂഹിക ഘടനകളെയും ധര്‍മത്തെയും മുന്‍നിര്‍ത്തിക്കൊണ്ടുള്ളതാണ്. പ്രത്യയശാസ്ത്ര മുക്തമായ ഈ രീതിശാസ്ത്രത്തിലൂടെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള ശ്രമത്തെ പോള്‍ ആര്‍. ബ്രാസ് പൊതുവേ പിന്തുണച്ചു.


എന്നാല്‍, ഇന്ത്യയിലെ മതേതര പൗരത്വം തകര്‍ക്കുന്നതില്‍ പിന്നോക്ക ജാതിശക്തികള്‍ക്കും പ്രാദേശികരാഷ്ട്രീയത്തിനും പങ്കുണ്ടെന്ന യാന്ത്രിക വ്യാഖ്യാനത്തെയല്ല പോള്‍ ബ്രാസ് പിന്തുടരുന്നത്. കുറെക്കൂടി ഉദാരതയില്‍, അതിന്റെ കാരണങ്ങളായ സാമൂഹിക സാഹചര്യങ്ങളെ വിശദീകരിക്കാനും വിലയിരുത്താനും തുറന്നുകാട്ടാനും അന്തിമ നിഗമനം വായനക്കാര്‍ക്ക് വിട്ടുകൊടുക്കാനും സഹായകമായ രീതിയിലാണ് അദ്ദേഹത്തിന്റെ പഠനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍, യൂറോപ്പിലും ഇന്ത്യയിലും പ്രബലമായ പ്രത്യയശാസ്ത്ര വായനകളോ, ചരിത്രപരമായ വായനകളോ പൂര്‍ണമായും പിന്തുടരാതെ ചില അംശങ്ങളില്‍ മാത്രം അവ പിന്‍പറ്റിക്കൊണ്ട് സ്ട്രക്ച്ചറല്‍ ഫങ്ഷണലിസത്തെ കുറച്ചുകൂടി സര്‍ഗാത്മമാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തി.
സാമൂഹിക മാറ്റം, രാഷ്ട്രീയ വിപ്ലവം ഇവയൊന്നും, പരിഷ്‌കരണവാദപരമായ ഈ രീതിശാസ്ത്രം പരിഗണിക്കുന്നേയില്ല. മാത്രമല്ല, ബ്രാസിന്റെ പഠനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും, ഗവേഷകര്‍ക്കും പ്രിയപ്പെട്ടതാകാന്‍ കാരണം പൊതുസിദ്ധാന്തങ്ങളോടൊപ്പം വിവരിക്കുന്ന സംഭവങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന അനുഭവപരമോ ചരിത്രപരമോ ആയ ആഴമാണ്. അതിനാല്‍ തന്നെ പോള്‍ ബ്രാസ് നടത്തിയ പഠനങ്ങള്‍ പലപ്പോഴും ഇന്ത്യയിലെ ഹിന്ദു വലതുപക്ഷത്തിന്റെ വളര്‍ച്ചയെ അതിന്റെ സൂക്ഷ്മകോശങ്ങളില്‍ മനസിലാക്കാന്‍ വായനക്കാരെ സഹായിക്കുന്നതാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ ആധുനിക പൊലിസിങ്


പോള്‍ ആര്‍. ബ്രാസ് നടത്തിയ പഠനങ്ങള്‍ ഇന്ത്യയിലെ ഏതു വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വായിച്ചു മനസിലാക്കാന്‍ കഴിയുന്നതാണ്. ഇത്തരം പഠന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണസംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട്, പൊതുവൈജ്ഞാനിക സംസ്‌കാരത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയും പൈശാചികവല്‍കരിക്കുകയും ചെയ്യുന്നത് നിശ്ചയമായും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമായി കാണേണ്ട പ്രവൃത്തിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം പലപ്പോഴും പൊലിസും ഭരണകൂടവും പോലെയുള്ള ആധുനിക മതേതര സ്ഥാപനങ്ങള്‍ ഉപയോഗിച്ചാണ് നടപ്പിലാകുന്നത് എന്ന കാര്യം അധികം ശ്രദ്ധിക്കപ്പെടാറില്ല. വായന, ചിന്ത, ഗവേഷണം എന്നിവയുടെ പൊലിസിങ് ആധുനിക മതേതര സ്ഥാപനങ്ങളുടെ ഭാഗമായി നിരന്തരം ആവര്‍ത്തിക്കുന്നു. പോള്‍ ആര്‍. ബ്രാസിനെ വായിക്കുന്ന ഷര്‍ജീല്‍ ഇമാമിനെ ക്രിമിനല്‍വല്‍ക്കരിക്കുന്ന നടപടിയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനുമെതിരേയുള്ള കടന്നുകയറ്റമായി കാണേണ്ടതുണ്ട്.


ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളും ഹിന്ദുത്വവാദികളില്‍ നിന്ന് അവരനുഭവിച്ചിട്ടുള്ള ഹിംസകളും പഠനവിധേയമാക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഒരു മുസ്‌ലിം ഗവേഷകനാണ് ഷര്‍ജീല്‍ ഇമാം. അങ്ങനെയൊരാള്‍ തന്റെ ഗവേഷണയത്‌നങ്ങളുടെ ഭാഗമായി പോള്‍ ബ്രാസിന്റെ പുസ്തകം വായിക്കുന്നത് എങ്ങനെയാണ് ക്രിമിനല്‍ കുറ്റമായി മാറുന്നത്. ഈ ചോദ്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും അക്കാദമിക സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമായി മാറേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  3 days ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago