കൊവ്വപ്പുഴ പാലം: ആശങ്ക മാറാതെ കര്‍ഷകര്‍
തൃക്കരിപ്പൂര്‍: പാലം നിര്‍മാണത്തിനു വേണ്ടി കൊവ്വപ്പുഴയില് ബണ്ട്കെട്ടി ഒഴുക്ക് മുട്ടിച്ചത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഒഴുക്ക് മുടങ്ങിയതോടെ പാലത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിലവിലുണ്ടായിരുന്ന കുടിവെള്ള ക്ഷാമം രൂക്ഷമായി.
പാലം നിര്‍മാണത്തിനായി ബണ്ട് കെട്ടി പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതിനാല്‍ കാലവര്‍ഷം കൂടിയെത്തുന്നതോടെ കിഴക്കന്‍ മേഖലയില്‍ വെള്ളം കയറുമെന്ന ആശങ്കയും കനക്കുന്നുണ്ട്. ഒരു മാസത്തോളമായി പാലത്തിന്റെ നിര്‍മാണ പ്രവൃത്തി നിര്‍ത്തി വച്ചിരിക്കുകയാണ്. അതിനാല്‍ ബണ്ട് എന്നു തുറന്നു വിടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പ്രഭാകരന് കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം നിര്‍മാണത്തിന് അനുമതി നല്‍കിയത്.
പാലത്തിന്റെ പൈലിങ്ങ് പ്രവൃത്തി പൂര്‍ത്തിയായെങ്കിലും മറ്റു പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പാലത്തിന്റെ കിഴക്കന്‍ മേഖലയില്‍ നെല്‍കൃഷി നടത്തി വരുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."