ധനരാജ് വധം: തിരിച്ചറിയല്‍ പരേഡ് നടത്തി
കണ്ണൂര്‍: രാമന്തളി കുന്നരു കാരന്താട്ടെ സി.പി.എം പ്രവര്ത്തകന് സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കണ്ണൂര്‍ സബ്ജയിലില്‍ നടത്തി. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തിലാണു തിരിച്ചറിയല്‍ പരേഡ് നടന്നത്. ധനരാജിന്റെ മാതാവ് മാധവി, ഭാര്യ സജിനി, മകന് പത്തുവയസുകാരന് വിവേകാനന്ദന് എന്നിവരാണു പരേഡിനെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരും എട്ടിക്കുളം കക്കംപാറ, മൊട്ടക്കുന്നു സ്വദേശികളുമായ എം വൈശാഖ്, സുഗേഷ്, കെ.വി പ്രജിത്ത്ലാല്‍, അനൂപ് എന്നിവരെയാണു കഴിഞ്ഞ 17നു പൊലിസ് അറസ്റ്റു ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരായ പയ്യന്നൂര്‍ സി.ഐ വി രമേശന്, തലശ്ശേരി ചീഫ് ജുഡിഷല് കോടതിയില്‍ നല്കിയ അപേക്ഷയെ തുടര്‍ന്നാണു പ്രതികളെ തിരിച്ചറിയല്‍ പരേഡിനു ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."