HOME
DETAILS
MAL
കതിരൂരില്‍ വ്യാപാരികള്‍ ധര്‍ണ നടത്തി
backup
May 17 2017 | 20:05 PM
തലശ്ശേരി: കതിരൂര്‍ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് റെയ്ഡ് നടത്തി പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും വന്‍തുക പിഴ ഈടാക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കതിരൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി.
ഇന്നലെ രാവിലെ 10 മുതല്‍ 11 വരെ കടകളടച്ചിടുകയും ചെയ്തു. കതിരൂര്‍ ഗ്രാമപഞ്ചായത്തിനു മുന്നില്‍ നടന്ന ധര്‍ണ കൂത്തുപറമ്പ് മേഖലാ പ്രസിഡന്റ് സി. അച്യുതന് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് ജനറല്‍ സെക്രട്ടറി ഐ.ആര് രജിത്ത് കുമാര്‍ അധ്യക്ഷനായി.
എ. വാസു, പി. രാഘവന്, എ. ഭാസ്ക്കരന്‍, എം.കെ സന്തോഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."