മണ്ണിടിഞ്ഞ് വീട് തകര്‍ന്നു; ഇവര്‍ക്ക് വേണ്ടത് തലചായ്ക്കാന്‍ ഒരിടം
കാട്ടിക്കുളം: മണ്ണിടിഞ്ഞ് വീട് തകര്‍ന്ന കുടുംബം അന്തിയുറങ്ങാന്‍ സ്ഥലം തേടി അലയുന്നു.
മാനന്തവാടി വിന്‍സെന്റ് ഗിരി ആശുപത്രിക്ക് സമീപം പാട്ടവയല്‍ പുത്തന്‍പുരക്കല്‍ ഓമനയും കുടുംബവുമാണ് താമസിക്കാന്‍ ഒരു വീടിനായ് വാതില്‍ മുട്ടുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് മണ്ണിടിഞ്ഞ് വീട് പൂര്‍ണമായും തകര്‍ന്നത്. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നതിനാല്‍ സമീപവീട്ടില്‍ അഭയം തേടിയതിനാലാണ് കുടുംബം രക്ഷപ്പെട്ടത് എന്നാല്‍ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും മണ്ണ് നീക്കാന്‍ പോലും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലന്നും നാശനഷ്ടം വിലയിരുത്താന്‍ പോലും റവന്യു വകുപ്പില്‍ നിന്ന് ആരും എത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. നാല് ദിവസത്തോളം ക്യാംപിലാണ് കുടുംബം താമസിച്ചിരുന്നത്. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അന്തിയുറങ്ങാനോ മറ്റ് കാര്യങ്ങള്‍ക്കോ നിവൃത്തിയില്ലാതെയാണ് ഇപ്പോഴും കുടുംബം ദുരിതം പേറുന്നത്. കാലവര്‍ഷ കെടുതിയില്‍ ഒന്നും ബാക്കിയാകാതെ എല്ലാം നഷടപെട്ട ഇവര്‍ താമസിക്കാന്‍ ഒരു വീടിനായ് നഗരസഭയുടെ ഇടപെടല്‍ കാത്തിരിക്കുകയാണ്. നഗരസഭയിലെ എട്ടാം വാര്‍ഡില്‍ പാട്ടവയലിലാണ് ഇവര്‍ ജീവിക്കുന്നത്. മൂന്ന് പശുക്കള്‍ ഉണ്ടായിരുന്നത് നിവൃത്തിയില്ലാതെ വിറ്റു. ആശ്വാസ സഹായം 10,000 രൂപയില്‍ ആകെ ലഭിച്ചത് 3600 രൂപയാണന്നും മകന്‍ രതീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."