മാലിന്യ സംസ്‌കരണ പദ്ധതിക്ക് നവംബര്‍ ഒന്നിന് തുടക്കം
കോഴിക്കോട്: അഴിയൂര്‍ പഞ്ചായത്തിലെ 15 കോഴി കടകളിലും, ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന കോഴി കച്ചവടക്കാരുടെ യോഗത്തില്‍ തീരുമാനമായി. ആധുനിക രീതിയിലുള്ള ഫ്രീസര്‍ സംവിധാനം ഒരുക്കാന്‍ ചോമ്പാല സര്‍വിസ് സഹകരണ ബാങ്കുമായി സഹകരിച്ച് ലോണ്‍ സംവിധാനം ഒരുക്കും. പ്രതിദിനം ഒരു കോഴി കടയില്‍ നിന്ന് 100 കിലോ മാലിന്യം സൂക്ഷിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ താമരശ്ശേരി കൈരളി എസ്റ്റേറ്റിലെ റെന്‍ഡറിങ് സംവിധാനത്തിലെത്തിച്ച് പട്ടികള്‍ക്കുള്ള ഭക്ഷണപദാര്‍ഥങ്ങളായി മാറ്റുന്ന ഹരിത കേരള മിഷന്റെ അംഗീകാരമുള്ള ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. കോഴി മാലിന്യം സൂക്ഷിക്കുവാന്‍ ഫ്രീസര്‍, എല്ലാ ദിവസവും നേരിട്ട് വണ്ടിയിലെത്തി മാലിന്യം കിലോവിന് ഏഴ് രൂപ നിരക്കില്‍ കൊണ്ട് പോകുന്ന സംവിധാനം എന്നിവയാണ് പദ്ധതി. കോഴി കാഷ്ടവും കടയിലെ മാലിന്യങ്ങളും ഒഴികെ കോഴി മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും.
അടുത്ത മാസം 18ന് ഇത് സംബന്ധിച്ച് കരാറില്‍ ഏര്‍പ്പെടാനും യോഗം തീരുമാനിച്ചു. ഓരോ കടക്കും ബാര്‍ കോഡ് നല്‍കി പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യും. കൂടാതെ ഇത്തരം കടകള്‍ക്ക് ഏകജാലാകരീതിയിലൂടെ പഞ്ചായത്ത് ലൈസന്‍സ് നല്‍കും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡന്റ റീന രയരോത്ത്, ജസ്മിന കല്ലേരി, സുധ മാളിയിക്കല്‍, ജീന്‍ ജോണ്‍സണ്‍, പ്രശാന്ത് ഇ.വി, പി. ജയന്‍, ഇ. അരുണ്‍കുമാര്‍, ബാലന്‍ വയലേരി, കടയുടമ പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."