സമാന്തര വാഹനങ്ങള്‍ക്കുള്ള അനുമതി; പാരയായത് കെ.എസ്.ആര്.ടി.സിക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുമായി എത്തുന്ന സമാന്തര വാഹനങ്ങള്‍ക്കെതിരേ നടപടി വേണ്ടെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പാരയായത് കെ.എസ്.ആര്.ടി.സിക്ക്. സര്‍ക്കാര്‍ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും സമീപ നഗരങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നും തുടങ്ങിയ ബോണ്ട് സര്‍വിസിന് ഈ ഉത്തരവ് തിരിച്ചടിയായിരിക്കുകയാണ്. രണ്ടാഴ്ച്ച മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരുമായെത്തുന്ന സമാന്തര വാഹനങ്ങള്‍ക്കായി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടര്‍ന്ന് ബോണ്ട് സര്‍വിസിന്റെ വരുമാനം കുത്തനെ ഇടിഞ്ഞെന്നാണ് വിമര്‍ശനം.
ഉത്തരവ് പിന്‍വലിക്കണമെന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞ് വരുമാനം ഇടിഞ്ഞപ്പോഴാണ് ബോണ്ട് സര്‍വിസ് എന്ന ആശയം കെ.എസ്.ആര്.ടി.സി നടപ്പാക്കിയത്. ആദ്യം തലസ്ഥാന ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വന്‍ വിജയമായതിനെ തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."