HOME
DETAILS

മുസ്‌ലിം വിലക്ക് ആദ്യദിനം തന്നെ അവസാനിപ്പിക്കും

  
backup
November 09 2020 | 03:11 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8

 


വാഷിങ്ടണ്‍: ട്രംപിന്റെ വംശീയ വിദ്വേഷ നടപടികളാല്‍ വിഭജിക്കപ്പെട്ട യു.എസിന് ഐക്യത്തിന്റ പ്രതീക്ഷകള്‍ നല്‍കി ജോ ബൈഡന്‍ വൈറ്റ് ബോസിലേക്ക് നടന്നു കയറുമ്പോള്‍ അത് യു.എസിനു മാത്രമല്ല, മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂടി പ്രതീക്ഷയാവുന്നു. ട്രംപിന്റെ തെറ്റായ നടപടികള്‍ തിരുത്തുമെന്ന് വാഗ്ദാനം നല്‍കിയ ബൈഡന്‍ താന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ആദ്യദിനം തന്നെ മുസ്‌ലിം നിരോധനം എടുത്തു കളയുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അദ്ദേഹം നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു.
കടുത്ത മുസ്‌ലിം വിദ്വേഷം പ്രചരിപ്പിച്ച് അധികാരത്തിലേറിയ ട്രംപിന്റെ ആദ്യ നടപടികളിലൊന്നായിരുന്നു മുസ്‌ലും ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഓഡര്‍.
ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ അടക്കം 13 രാജ്യങ്ങളിലുള്ളവര്‍ക്കാണ് ട്രംപ് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. മുസ്‌ലിം വിലക്ക് എന്നായിരുന്നു വിമര്‍ശകര്‍ ഇതിനെ വിശേഷിപ്പിച്ചത്. വിവിധ കോടതികളില്‍ നിയമത്തെ ചോദ്യം ചെയ്‌തെങ്കിലും നിയമം പരിഷ്‌കരിച്ച് ട്രംപ് ഭരണകൂടം മുന്നോട്ടു പോകുകയായിരുന്നു. നിരോധനത്തെ എക്‌സിക്യൂട്ടീവ് ഓഡറുകളിലൂടെയും വിളംബരങ്ങളിലൂടെയും മറികടക്കാനാകുമെന്നാണ് വിലയിരുത്തല്‍.
യു.എസില്‍ വംശീയ വിദ്വേഷ ആക്രമണങ്ങള്‍ ത
യുന്നതിന് നിയമം കൊണ്ടുവരാന്‍ ടനപടി സ്വീകരിക്കുമെന്നു ഒക്ടോബറില്‍ ബൈഡന്‍ വാഗ്ദാനം നല്‍കിയിരുന്നു.രാജ്ത്തിന് മുസ്‌ലിംകള്‍ നല്‍കുന്ന സംഭാവനകളെ ആദരിക്കുമെന്നും അമേരിക്കന്‍ സമൂഹത്തില്‍ നിന്നുണ്ടാവുന്ന വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു. തന്റെ ഭരണ കൂടം അമേരിക്കന്‍ മുസ്‌ലിംകളെയും എല്ലാ അര്‍ഥത്തിലും മറ്റ് അമേരിക്കക്കാരെപ്പോലെ തന്നെ പരിഗണിക്കും. ട്രംപ് ഭരണഘടനാ വിരുദ്ധമായി നടപ്പാക്കിയ മുസ്‌ലിം നിരോധനം താന്‍ അധികാരത്തിലെത്തുന്ന ആദ്യദിനം തന്നെ അവസാനിപ്പിക്കുമെന്നും അദ്ദേം പറഞ്ഞിരുന്നു.
ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യമന്‍, നൈജീരിയ, സുദാന്‍, മ്യാന്‍മര്‍, വെനിസ്വേല, ഉത്തര കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ യു.എസില്‍ പ്രവേശ വിലക്ക് നിലനില്‍ക്കുന്നത്.
ബൈഡന്റെ വിജയത്തെ അമേരിക്കയിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍(സി.എ.ഐ.ആര്‍) അഭിനന്ദിച്ചു. ബൈഡനില്‍ തങ്ങള്‍ക്കു പ്രതീക്ഷയുണ്ടെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബൈഡനു മേല്‍ സമ്മര്‍ദം ചെലുത്താനും മുസ്‌ലിംകള്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും മറ്റ് മുസ്‌ലിം സംഘടനകളുമായും നേതാക്കളുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  2 months ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  2 months ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  2 months ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  2 months ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  2 months ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  2 months ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  2 months ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  2 months ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  2 months ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  2 months ago