അവകാശ തര്‍ക്കം: ചേപ്പിലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് രണ്ട് ഉദ്ഘാടനം
കൊണ്ടോട്ടി:ചേപ്പിലക്കുന്ന് എസ്.സി കോളനിയിലെ ചേപ്പിലിക്കുന്ന്-ചോലക്കല്‍ കുടിവെളള പദ്ധതിക്ക് രണ്ട് ഉദ്ഘാടനം. കേരള ദളിത് ആദിവാസി ഫെഡറേഷന്‍(കെ.ഡി.എ.എഫ്)വകയാണ് ആദ്യ ഉദ്ഘാടനം. തൊട്ടടുത്ത ദിവസം നഗരസഭാ കൗണ്‍സിലര്‍ കൂനയില്‍ നഫീസയും പദ്ധതിയുടെ വിതരണോദ്‌ഘോടനം നിര്‍വഹിച്ചു.
40 കുടുംബങ്ങള്‍ക്കുള്ള ഒന്നാംഘട്ട ജലവിതരണ പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനമാണ് അവകാശത്തര്‍ക്കത്തിന്റെ പേരില്‍ രണ്ടുതവണ നടത്തിയത്.കേരള ദലിത് ആദിവാസി ഫെഡറേഷന്‍(കെ.ഡി.എ.എഫ്)നല്‍കിയ നിവേദന പ്രകാരമാണ് പദ്ധതിക്ക് 25 ലക്ഷം രൂപ ഫണ്ട് ലഭിച്ചതെന്ന് കെ.ഡി.എ.എഫ് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ നഗരസഭയും ഇതിനായി പരിശ്രമം നടത്തിയിട്ടുണ്ടെന്ന് കൗണ്‍സിലറും അവകാശപ്പെടുന്നു. കെ.ഡി.എഎഫ് മണ്ഡലം പ്രസിഡന്റ് പറമ്പന്‍ സ്വാമിയാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്. പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പി.ശങ്കരന്‍,ജയപ്രകാശ്,അജീഷ്‌ലാല്‍, സന്ദീപ്, ഷൈജു, സുരേന്ദ്രന്‍, രവീന്ദ്രന്‍, എ.ഷാജി സംബന്ധിച്ചു.
നഗരസഭാ കൗണ്‍സിലര്‍ കൂനയില്‍ നഫീസ വിതരണോദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വാട്ടര്‍ അഥോറിറ്റിഓവര്‍സിയര്‍ സഖറിയ, വിപിന്‍, സുരേഷ്, മനു, ഷാജു, രമേഷ്,ചാത്തുട്ടി പറമ്പീരി, നിധിന്‍,ശ്രീരാജ്, യഹ്‌യ, രാഗേഷ്, ജയരാജന്‍,സുബ്രഹ്മണ്യന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."