നിപാ ലക്ഷണം: തമിഴ്നാട് സ്വദേശി പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍
പുതുച്ചേരി: നിപായുടെ ലക്ഷണങ്ങളുമായി തമിഴ്നാട് കടലൂര്‍ സ്വദേശിയെ പുതുച്ചേരി ജിപ്മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാംമ്പിളുകള് പൂനെ നാഷനല്‍ വൈറോളജി ഇന്സ്റ്റിസ്റ്റൂട്ടിലേക്ക് അയച്ചതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
ഇയാള്‍ മലപ്പുറം തിരൂരില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു എന്നാണ് വിവരം. 79കാരനായ ഇയാളെ കടുത്ത പനിയെ തുടര്‍ന്ന് മരുമകന് കേരളത്തിലെത്തി സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
കടലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് നിപാ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ഇയാള്‍ ജിപ്മെറില് തയാറാക്കിയ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലാണ്. ഇയാളുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങളും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."