മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടറെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം
മഞ്ചേരി: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ഹസന്‍ ജസീലിനെ പാലക്കാട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയത് റദ്ധാക്കണമെന്ന് അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.
ജില്ലയിലെ പാവപ്പെട്ട രോഗികള്‍ക്കുള്ള ഏക ആശ്രയമാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവദിത്വത്തോടെ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. ഇക്കാര്യവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയെ കാണുമെന്നും എം.എല്‍.എ അറിയിച്ചു.
ഡോക്ടറെ പാലക്കാട്ടേക്ക് മാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പട്ട്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ട് കെ.വി നന്ദകുമാറിനെ ഉപരോധിച്ചു. ആരോഗ്യ മന്ത്രിയുടെ സെക്രട്ടറിയുമായി ഫോണില്‍ ചര്‍ച്ച നടത്തി സ്ഥലംമാറ്റിയത് റദ്ദാക്കുകയോ പുതിയ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കുകയോ ചെയ്യുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. അനുകൂല നടപടികളുണ്ടായില്ലങ്കില്‍ സമരം ശക്തമാക്കുമെന്ന് മഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്‍ വി.പി.ഫിറോസ് അറിയിച്ചു. വി. സുധാകരന്‍. ബീന ജോസഫ്. രോഹില്‍നാഥ്., റാഷിദ് വട്ടപ്പാറ, ഹുസൈന്‍ വല്ലാഞ്ചിറ, ഹനീഫ മേച്ചേരി, സഫീര്‍ജാന്‍, സുബൈര്‍ വീമ്പൂര്‍, സിക്കന്തര്‍ ഹയാത്ത്, ഷബീര്‍ കുരിക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നൂറുകണക്കിന് പാവപെട്ട ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി മികച്ച സേവനം നടത്തിയിരുന്ന ഡോക്ടര്‍ ജസീലിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി പാവപെട്ട രോഗികളോടുള്ള ക്രൂരതയാണെന്നും നടപടി പിന്‍വലിക്കണമെന്നും മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലയുടെ അഭിമാനമായി വളര്‍ന്ന് വരുന്ന മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഡോക്ടര്‍മാരുടെ പല തസ്തികകളും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് നല്ല നിലയില്‍ സേവനം ചെയ്തിരുന്ന ഡോക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്. അടിയന്തരമായി പകരം ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രക്ഷോഭ സമരത്തിന് നേതൃത്വം നല്‍കുമെന്ന് പ്രസിഡണ്ട് കെ.കെ.ബി മുഹമ്മദലി, ജന.സെക്രട്ടറി യൂസുഫ് വല്ലഞ്ചിറയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."