''നിങ്ങളുടെ വഴിയില്‍ സന്തോഷവും സമൃദ്ധിയും നിറയട്ടെ''; പുതിയ സ്പീക്കറെ കവിത ചൊല്ലി ആശംസിച്ച് കോണ്‍ഗ്രസ് കക്ഷിനേതാവ്
ന്യൂഡെല്‍ഹി: പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ലയെ കവിതചൊല്ലി ആശംസയര്‍പ്പിച്ച് കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. പുതിയ സ്പീക്കര്‍ക്ക് ആശംസാവാക്കുകളുമായി മുഴുവന്‍ അംഗങ്ങളും രംഗത്തെത്തിയപ്പോള്‍ അധീര്‍ രഞ്ജിത്തിന്റെ ആശംസാ കവിത ഏവരെയും രസിപ്പിച്ചു. 'താങ്കള്‍ക്കു വേണ്ടി ഞാന്‍ ദൈവത്തില്‍ നിന്നെന്തു ചോദിക്കും?, ഇനിയുള്ള നിങ്ങളുടെ യാത്രകള്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടേതുമാവട്ടെ, നിങ്ങളുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി വിരിയാന്‍ ഞാന്‍ പ്രാര്‍ഥിക്കാം' എന്നായിരുന്നു കവിതാ രൂപേണ കോണ്‍ഗ്രസ് കക്ഷിനേതാവിന്റെ ആശംസാ വാചകങ്ങള്‍. സ്പീക്കര്‍ക്ക് ആശംസയര്‍പ്പിക്കുന്നതിനൊപ്പം ചില നിര്‍ദേശങ്ങള്‍ നല്‍കാനും അദ്ദേഹം മറന്നില്ല. നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ജനങ്ങളുടെയും രാജ്യത്തിന്റെ തന്നെയും സ്വാതന്ത്ര്യത്തെയാണ് സ്പീക്കര്‍ പ്രതിനിധീകരിക്കുന്നതെന്നും നിഷ്പക്ഷതയും മൂല്യങ്ങളും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന ചുമതലക്കാരനാവണമെന്നുമുള്ള കാഴ്ചപ്പാട് പുലര്‍ത്താനാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."