HOME
DETAILS

മലയാളികളുടെ തിരോധാനം: പാലക്കാട് സ്വദേശികള്‍ക്കെതിരേ യു.എ.പി.എ ചുമത്തി

  
backup
July 27, 2016 | 6:49 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be

പാലക്കാട്: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മൂന്നു പാലക്കാട് സ്വദേശികളുടെ പേരില്‍ യു.എ.പി.എ ചുമത്തി. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ ഷിബി, സഹോദരന്മാരായി ഈസ, യഹിയ എന്നിവര്‍ക്കെതിരെയാണ് അന്വേഷണസംഘം യു.എ.പി.എ ചുമത്തിയത്. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ അര്‍ഷി ഖുറൈഷി, റിസ്‌വാന്‍ ഖാന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് യു.എ.പി.എ ചുമത്തിയത്.

മെര്‍ലിന്റെ സഹോദരനായ കൊച്ചി തമ്മനം സ്വദേശി എബിന്‍ ജേക്കബ് സഹോദരിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കി പരാതിയിലാണ് പ്രത്യേക പൊലിസ് സംഘം അന്വേഷണം നടത്തുന്നത്. പാലക്കാട് സ്വദേശിയായ ബെസ്റ്റിന്‍ വിന്‍സന്റ് എന്ന യഹിയയുടെ ഭാര്യയാണ് മെര്‍ലിന്‍. ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയെ കാണാതായ സംഭവത്തിലും ഇവരുടെ മാതാവായ ആറ്റുകാല്‍ സ്വദേശി ബിന്ദു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളെ പടന്ന, തൃക്കരിപ്പൂര്‍ മേഖലയില്‍ കാണാതായ പരാതിയിലാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സുനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്. തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളായ ഐ.ബിയും എന്‍.ഐ.എയും അന്വേഷണം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago