ദേശമംഗലത്തെ വൈദ്യുതി സെക്ഷന്‍ ഓഫിസ് മാറ്റം: പഞ്ചായത്തിനെതിരെ ഡി.വൈ.എഫ്.ഐ
ദേശമംഗലം: പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി സെക്ഷന്‍ ഓഫിസ് മാറ്റി സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതായും, ഇതിന് പിന്നില്‍ പഞ്ചായത്ത് ഭരണസമിതിയുടെ നിഷേധാത്മക നിലപാടാണെന്ന് ആരോപിച്ചും ഡി.വൈ.എഫ്.ഐ രംഗത്ത്.
വാടകയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫിസ് മാറ്റണമെന്നും, അതിന് തയാറായില്ലെങ്കില്‍ മതിയായ വാടക നല്‍കണമെന്നും പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓഫിസ് മാറ്റേണ്ടി വരുന്നതെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. ദേശമംഗലത്തെ ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതിയുടേതെന്നും സംഘടന ആരോപിച്ചു.
കൊണ്ടയൂര്‍, വറവട്ടൂര്‍, പല്ലൂര്‍, തലശ്ശേരി, ആറങ്ങോട്ടുകര, തളി, കടുകശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ നിലവില്‍ ദേശമംഗലത്ത് എത്തിയാണ് ബില്‍ അടക്കുന്നത്. വരവൂരിലേക്ക് ഓഫിസ് മാറ്റിയാല്‍ ഇവര്‍ക്ക് എട്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാകും. പഞ്ചായത്ത് ഭരണസമിതിയുടെ നിഷേധാത്മക നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ഓഫിസിന് മുന്നില്‍ ധര്‍ണയും നടത്തി.
ചേലക്കര ബ്ലോക്ക് സെക്രട്ടറി കെ.ആര്‍ ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ.ജയരാജ്, പി.യു വിനീത്, എം.മനീഷ്, എം.നിഖില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."