റവന്യൂ പട്ടയ ഭൂമിയിലെ കര്‍ഷകര്‍; സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം
മാനന്തവാടി: ജില്ലയിലെ റവന്യൂ പട്ടയ ഭൂമിയിലെ കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യം ശക്തമാകുന്നു. സര്‍ക്കാരില്‍ നിന്ന് നിയമപ്രകാരം പട്ടയം വാങ്ങിച്ച് കൃഷിഭൂമിയും സര്‍ക്കാര്‍ റിസര്‍വ് ചെയ്ത മരങ്ങളും സംരക്ഷിച്ച് പോരുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയില്‍ നിന്ന് ജിവനും വീടിനും ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയതും കേട് ബാധിച്ചതുമായ മരങ്ങള്‍ സ്വന്തമായി മുറിച്ചെടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്‍ക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഉണങ്ങി വീടിന് ഭിഷണിയായി നില്‍ക്കുന്ന മരങ്ങള്‍ കടപുഴകിവീണ് നിരവധി അപകടം സംഭവിച്ചിട്ടുണ്ട്. 10 സെന്റ് സ്ഥലത്ത് പോലും രണ്ട്, മുന്ന് മരങ്ങള്‍ നില്‍ക്കുന്നത് കൊണ്ട് വിട് നിര്‍മിക്കുന്നതിനും കൃഷി ചെയ്യുന്നതിനും കഴിയുന്നില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ ഉണങ്ങി വിണ് റോഡരികിലും മറ്റും കിടന്നു നശിക്കുകയാണ്. കര്‍ഷകന് തന്റെ വീടിനും സ്വത്തിനും ഭീഷണിയുര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ പോലും കഴിയുന്നില്ല. മരംമുറിക്കണമെങ്കില്‍ റവന്യൂ വകൂപ്പിന്റെ അനുമതി ആവശ്യമാണ്. മരങ്ങള്‍ കര്‍ഷകന്റെ സ്വന്തം ചിലവില്‍ മുറിച്ച് മാറ്റി ബത്തേരി കുപ്പാടിയിലെ ഡിപ്പോയില്‍ എത്തിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കും.
വയനാട് ജില്ലയിലെ മൂന്ന് താലൂക്കിലുമായി റവന്യൂ പട്ടയഭൂമിയില്‍ ഇരുപതിനായിരം കുറ്റി ഉണങ്ങിയ വീട്ടിമരങ്ങള്‍ മാത്രമുണ്ട്. ആയിരക്കണക്കിന് മരങ്ങള്‍ വീണ് നശിച്ചുപോയി. നിരവധി മരങ്ങള്‍ സ്വന്തം ഭൂമിയില്‍ നില്‍ക്കുമ്പോള്‍ സ്വന്തം വീടിന് പോലും മരങ്ങള്‍ വില കൊടുത്ത് വാങ്ങിക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍.
അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ നിരവധി പരാതികളും നിവേദനങ്ങളും നല്‍കി കാത്തിരിക്കുയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."