അങ്കണവാടി ജീവനക്കാരെ പഞ്ചായത്തുകള്‍ അവഗണിക്കുന്നു
പാലക്കാട്: അങ്കണവാടി ജീവനക്കാരെ ഗ്രാമപഞ്ചായത്തുകള്‍ അവഗണിക്കുന്നു. തുച്ഛമായ വേതനം കൈപ്പറ്റി ജോലിചെയ്യുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ വര്‍ധിപ്പിച്ച വേതനം ഇതുവരെ ഗ്രാമപഞ്ചായത്തുകള്‍ നല്‍കാന്‍ തയാറായിട്ടില്ലെന്നു ജീവനക്കാര്‍ പരാതിപ്പെട്ടു. നിലവില്‍ വര്‍ക്കര്‍മാര്‍ക്കു 5,600 രൂപയും ഹെല്‍പ്പര്‍ മാര്‍ക്ക് 4,100 രുപയുമാണ് പ്രതിഫലം. കഴിഞ്ഞ ജനുവരിയില്‍ വര്‍ക്കര്‍ക്കു 10,000രൂപയും, ഹെല്‍പ്പര്‍ക്ക് 7000രൂപയുമായി വര്‍ദ്ധിപ്പിച്ചിരുന്നു. പുതുക്കി നിശ്ചയിച്ച തുക അതാതു ഗ്രാമപഞ്ചായത്തുകള്‍ നല്‍കണമെന്നും വ്യക്തമാക്കിയിരുന്നു. വികേന്ദ്രികൃത ആസൂത്രണസമിതി ശിപാര്‍ശ പ്രകാരം 2016 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് തുക നിശ്ചയിച്ചിരുന്നത്. എന്നാല്‍ മിക്ക പഞ്ചായത്തുകളും വര്‍ധിപ്പിച്ച തുക നല്‍കാന്‍ തയ്യാറായിട്ടില്ല. കൂട്ടിയ ശമ്പളം കണ്ടെത്താന്‍ പഞ്ചായത്തുകളുടെ വാര്‍ഷികപദ്ധതിയില്‍ ആവശ്യമായ ഭേദഗതി വരുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭാസമേഖലയില്‍ ശമ്പളം ഇരട്ടിയാക്കി നല്‍കുമ്പോളും അങ്കണവാടി ജീവനക്കാരോട് ചിറ്റമ്മനയം ആണ് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചു വരുന്നത്. കേരളത്തില്‍ 33100 അംഗന്‍വാടി ജീവനക്കാരാണുള്ളത്. ഗ്രാമപ്പഞ്ചായത്തില്‍ നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തികളിലെല്ലാം അങ്കണവാടി ജീവനക്കാരുടെ സേവനം ഒഴിച്ചുകൂടാനാവാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്തില്‍ ഫണ്ടില്ലെന്ന കാരണമാണ് അധികൃതര്‍ ഇതേക്കുറിച്ച് പറയുന്നത.് മുന്‍ സര്‍ക്കാര്‍ അനുവദിച്ച അധികവേതനം നല്‍കണമെന്നാവശ്യപെട്ടു പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."