അടുക്കളത്തോട്ടത്തില്‍ ഇഞ്ചി വിളയിക്കാം
ചൈനയിലാണ് ഇഞ്ചിയുടെ ഉത്ഭവമെങ്കിലും മലയാളിയുടെ കറികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ചേരുവയാണ് ഇഞ്ചി. ഔഷധഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി അടുക്കളത്തോട്ടത്തില്‍ പ്ലാസ്റ്റിക് ചാക്ക്, ചട്ടി, ഗ്രോബാഗ് എന്നിവയിലും കൃഷിചെയ്യാം.
കിഴങ്ങ് തന്നെയാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, എല്ല് പൊടി എന്നിവ മേല്‍മണ്ണിനൊപ്പം ചേര്‍ക്കുക. മൂന്നോ, നാലോ ഇഞ്ചിവിത്ത് ഒരു ഗ്രോബാഗില്‍ നടാം. വെള്ളം കെട്ടിനില്‍ക്കാത്തരീതിയില്‍ വേണം നനയ്ക്കാന്‍. വെള്ളം കെട്ടിനിന്നാല്‍ വിത്ത് ചീഞ്ഞുപോകാന്‍ കാരണമാകും.
നാടന്‍ വിത്തിനങ്ങള്‍ക്കു പുറമേ കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം, കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലെ വരദ,രജത,മഹിമ,ആതിര,കാര്‍ത്തിക എന്നീ അത്യുല്‍പാദനശേഷിയുള്ള വിത്തുകളും ഇന്ന് ലഭ്യമാണ്.
ഇഞ്ചി നട്ട് ഏഴ് മാസം കഴിയുമ്പോള്‍ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങിതുടങ്ങുന്നു. ഇലകളും തണ്ടുകളും പൂര്‍ണമായും ഉണങ്ങുന്നതോടെ വിള വെടുപ്പ് ആരംഭിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."