ക്വാറന്റൈൻ: കേന്ദ്ര നിർദ്ദേശം അംഗീകരിക്കാത്ത സംസ്ഥാന സർക്കാർ നപടിക്കെതിരെ പ്രവാസികൾക്കിടയിൽ വ്യാപക പ്രതിഷേധം
റിയാദ്: വിദേശങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം. പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന നടപടിക്കെതിരെ നീങ്ങുന്ന സംസ്ഥാന സർക്കാർ, കൂടുതൽ ബുദ്ധിമുട്ടിക്കുന്ന നിലയിൽ തന്നെയാണ് ഇപ്പോഴും നീങ്ങുന്നതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പുറത്ത് വന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൽ ആശ്വാസം കൊണ്ടിരുന്ന പ്രവാസികൾ പിന്നീടാണ് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇളവ് നൽകിയില്ലെന്നത് തിരിച്ചറിഞ്ഞത്. അതത് സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ തീരുമാനം തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ മറവിലാണ് പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന നപടിയിൽ സംസ്ഥാന സർക്കാരിന്റെ പിടിവാശി.
ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ മാർഗ്ഗ നിർദേശത്തിൽ പറയുന്നത്. വിദേശത്ത് നിന്ന് വരുന്നവര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. നെഗറ്റീവാണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവരില്‍ അതിന് സൗകര്യമുള്ള എയർപോർട്ടുകളില്‍ പരിശോധന നടത്താം. അത്തരത്തില്‍ നെഗറ്റീവ് ആകുന്നവർക്കും ക്വാറന്‍റൈന്‍ ഒഴിവാക്കും എന്നാണു പുതുക്കിയ മാർഗ്ഗ നിർദേശത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഇക്കാര്യങ്ങൾ അംഗീകരിക്കകത്തെയാണ് സംസ്ഥാന സർക്കാർ പഴയ നിലപാട് തന്നെ തുടരുന്നത്.
നെഗറ്റീവ് ആർ.ടി.പി.സി.ആർ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്‍റൈനും വിധേയമാകണമെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പുതുക്കിയ കൊവിഡ് പ്രോട്ടോകോള്‍ പറയുന്നു. പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകുന്ന കേന്ദ്ര സർക്കാർ നിർദ്ദേശം നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാറിന്റെ തീരുമാനം പ്രവാസി സമൂഹത്തെ ദ്രോഹിക്കുന്നതാണെന്നാണ് വിലയിരുത്തൽ. വളരെ അടിയന്തിര ആവശ്യങ്ങൾക്കോ കുടുംബത്തോടൊപ്പം ചെറിയ അവധികൾ ചിലഴിക്കുന്നതിനോ മാത്രമാണ് പ്രവാസികളിൽ മിക്കവരും ഇപ്പോൾ യാത്ര ചെയ്യുന്നത്.
മാത്രമല്ല, നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാരാജാക്കുന്നതോടൊപ്പം എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിലവിൽ നടത്തുന്നത്. അത് കൊണ്ടുതന്നെ യാത്രയുടെ 72 മണിക്കൂർ മുൻപുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിഗണിച്ചു കൊണ്ട് ക്വാറന്റൈൻ ഒഴിവാക്കാമെന്നുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം നടപ്പിലാക്കാൻ സംസ്ഥാനസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."