HOME
DETAILS
MAL
ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട്;പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
backup
May 17 2017 | 21:05 PM
കുന്ദമംഗലം: ഉച്ചഭക്ഷണ പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് പറമ്പില്‍കടവ് എം.എ.എം.യു.പിസ്കൂള്‍ പ്രധാനാധ്യാപകനെ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു.
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രധാനാധ്യാപകന് കെ.സി ദേവാനന്ദന് നായരെ സസ്പെന്‍ഡ് ചെയ്യാന്‍ കുന്ദമംഗലം എ.ഇ.ഒ എന്‍ ഗീത ശുപാര്‍ശ ചെയ്തിരുന്നു.
സ്കൂളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പാല്, ഉച്ചഭക്ഷണം എന്നിവയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ഒരു കുട്ടിയുടെ രക്ഷിതാവും പി.ടി.എ കമ്മിറ്റി അഗങ്ങളുംനല്കിയ പരാതിയിലാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ എ.ഇ.ഒ ശുപാര്‍ശ ചെയ്തത്. കുട്ടികള്‍ക്കുള്ള യൂനിഫോം വാങ്ങിയതിലും വന്‍ക്രമക്കേട് നടന്നതായി രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."