ബീഹാര്‍ ജനതക്ക് നന്ദി അറിയിച്ച് ഉവൈസി:തീരുമാനമെല്ലാം ഫല പ്രഖ്യാപനത്തിനുശേഷം
പാട്‌ന: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ആര്‍ജെഡി ഉള്‍പ്പെട്ട മഹാസഖ്യം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചാല്‍ ഒപ്പം ചേരുമോ എന്ന ചോദ്യത്തിന് ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ തീരുമാനം എടുക്കൂവെന്നും ഉവൈസി വ്യക്തമാക്കി.
മൂന്ന് സീറ്റുകളില്‍ വിജയിച്ച എഐഎംഐഎം രണ്ട് സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചതാണ് നിര്‍ണായക വിജയത്തിലേക്ക് എഐഎംഐഎമ്മിനെ എത്തിച്ചത്. ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളില്‍ മഹാസഖ്യത്തിനായി കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാതെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒവൈസിയെ പിന്തുണച്ചെന്നത് ബിഹാറില്‍ ഒരു പുതിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."