ജി.എസ്.ടി; നിത്യോപയോഗ സാധനങ്ങള്‍ക്ക് കുറഞ്ഞ നികുതി, കാറുകള്‍ക്ക് 28 ശതമാനം
ശ്രീനഗര്‍: സാധാരണക്കാര്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി.എസ്.ടിക്കു കീഴില്‍ വില കുറയും. ശ്രീനഗറില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലിലാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സ്ലാബുകള്‍ വിശദീകരിച്ചത്.
പാല്‍, പഴയങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, പഞ്ചസാര, ചായപ്പൊടി, കാപ്പി, ഭക്ഷ്യ എണ്ണ, മധുരം തുടങ്ങിയവയ്ക്ക് ഏറ്റവും ചെറിയ നികുതി സ്ലാബായ അഞ്ചു ശതമാനമായിരിക്കും ഈടാക്കുക. 12, 18, 28 ശതമാനം എന്നിവയാണ് മറ്റു മൂന്നു സ്ലാബുകള്‍.
കാറുകള്‍ക്ക് പരമാവധി നികുതി
ലക്ഷുറി കാറുകള്‍ക്ക് 28 ശതമാനം ലെവിയും 15 ശതമാനം സെസ്സും പിടിക്കും. അതേസമയം, പെട്രോള്‍ ചെറുകാറുകള്‍ക്ക് 28 ശതമാനം നികുതിയും ഒരു ശതമാനം സെസ്സും പിടിക്കും. ഡീസല്‍ ചെറുകാറുകള്‍ക്ക് 28 ശതമാനം നികുതിയും മൂന്നു ശതമാനം സെസ്സും നല്‍കേണ്ടി വരും.
ജൂലൈ ഒന്നു മുതലാണ് രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍ വരിക. ജി.എസ്.ടി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്ന കമ്മിറ്റിയാണ് ജി.എസ്.ടി കൗണ്‍സില്‍. രണ്ടു ദിനത്തെ യോഗത്തിന്റെ ആദ്യ ദിനത്തിലാണ് നികുതി സ്ലാബുകള്‍ സംബന്ധിച്ച് തീരുമാനമായത്.
അധിക സാധനങ്ങള്‍ക്കും 18 ശതമാനം
ജി.എസ്.ടിക്കു കീഴില്‍ 81 ശതമാനം സാധനങ്ങള്‍ക്കും നികുതി നിര്‍ണയിച്ചിരിക്കുന്നത് 18 ശതമാനമാനം എന്ന സ്ലാബിലാണ്. പട്ടിക തയ്യാറാക്കിയ 1211 സാധനങ്ങളില്‍ 14 ശതമാനത്തിന് അഞ്ചു ശതമാനം നികുതിയും 17 ശതമാനത്തിന് 12 ശതമാനം നികുതിയും പിടിക്കും. 43 ശതമാനം സാധനങ്ങള്‍ക്ക് 18 ശതമാനം നികുതിയും 19 ശതമാനത്തിന് 28 ശതമാനം നികുതിയും ഈടാക്കും. എല്ലാ രാസ വസ്തുക്കള്‍ക്കും 18 ശതമാനമാണ് നികുതി.
സ്വര്‍ണത്തിന്റെ കാര്യത്തില്‍ തീരുമാനം വെള്ളിയാഴ്ച
എല്ലാ വിഭാഗങ്ങളിലും നികുതി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. സ്വര്‍ണം, തുണിത്തരങ്ങള്‍, ബയോ ഡീസല്‍ തുടങ്ങിയവയ്ക്ക് വെള്ളിയാഴ് നികുതി നിര്‍ണയിക്കും. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ സ്വര്‍ണത്തിന് അഞ്ചു ശതമാനം നികുതി മാത്രമേ പിടിക്കാവൂയെന്നും ഉയര്‍ന്ന നിരക്കില്‍ ആഢംബര നികുതി ഈടാക്കാമെന്നും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."